എനിക്ക് അമിതാഭ് ബച്ചനോട് പ്രണയം: അക്ഷര ഹാസന്‍

 


മുംബൈ: (www.kvartha.com 08/02/2015) തന്റെ ആദ്യ ചിത്രമായ ഷമിതാഭ് ശ്രദ്ധേയമായതിന്റെ സന്തോഷത്തിലാണ് അക്ഷര ഹാസന്‍. ആദ്യ ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനായതിന്റെ ത്രില്ലിലുമാണ് അക്ഷര.

അമിതാഭ ബച്ചനുമായുള്ള ആദ്യ സീന്‍ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായ അനുഭവവും അക്ഷര വിശദീകരിച്ചു. മാത്രമല്ല അമിതാഭിനോട് തനിക്ക് പ്രണയമാണെന്നും അവര്‍ പറയുന്നു.

അദ്ദേഹവുമായുള്ള ആദ്യ സീന്‍ ചിത്രീകരിക്കുമ്പോള്‍ നില്പില്‍ ഞാന്‍ വളരെ സ്‌റ്റേണ്‍ ആയിരുന്നു. എന്നാല്‍ എന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ കോന്‍ ബനേഗ ക്രോര്‍പതി എന്ന പരിപാടി കണ്ട് അദ്ദേഹത്തെ പ്രണയിച്ചിരുന്നു ഞാന്‍ അക്ഷര പറഞ്ഞു.

എനിക്ക് അമിതാഭ് ബച്ചനോട് പ്രണയം: അക്ഷര ഹാസന്‍അഭിനേതാക്കളില്‍ ഏറ്റവും വിജയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഞാന്‍ സമ്മര്‍ദ്ദത്തിലായിരുന്നു. അദ്ദേഹത്തിന്റെ താര പരിവേഷം ഭയപ്പെടുത്തുന്നതാണ് അക്ഷര കൂട്ടിച്ചേര്‍ത്തു.

സഹോദരി ശ്രുതി തന്റെ സുഹൃത്തും വഴികാട്ടിയുമാണെന്നും അക്ഷര പറഞ്ഞു.

SUMMARY: Akshara Haasan has inherited the acting legacy of her parents, Kamal Haasan and Sarika, who have been part of Indian cinema for over four decades. She made her screen debut this Friday with Shamitabh. The 23-year-old tells us why she wasn’t sure about becoming an actor and also talks about her father’s stardom.

Keywords: Kamal Hassan, Akshara Hassan, Sruthi Hasan, Shamitabh, Amitabh Bachchan,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia