ജീവിതത്തിലൊരിക്കലെങ്കിലും സണ്ണി ലിയോണിനോടൊപ്പം അഭിനയിക്കണം; അതിനി നായകനായിട്ടായാലും വില്ലാനായാലും; ആഗ്രഹം തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

 


കൊച്ചി: (www.kvartha.com 16.12.2017)  ജീവിതത്തിലൊരിക്കലെങ്കിലും സണ്ണി ലിയോണിനോടൊപ്പം അഭിനയിക്കണമെന്ന മോഹവുമായി സന്തോഷ് പണ്ഡിറ്റ്. എന്റെ ഒരു കാലത്തും നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നമാണെന്നറിയാം. എന്നാലും സണ്ണിയുടെ നായകനായി ഒരു സിനിമയില്‍ അഭിനയിണം. ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡിയാണ്. പണ്ഡിറ്റ് പറഞ്ഞു.

കര്‍ണാടകയിലേക്ക് സംഘപരിവാറുകാര്‍ പ്രവേശനം നിഷേധിച്ച ബോളിവുഡ് താരം സണ്ണി ലിയോണിനെ കോഴിക്കോട് നഗരത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ജീവിതത്തിലൊരിക്കലെങ്കിലും സണ്ണി ലിയോണിനോടൊപ്പം അഭിനയിക്കണം; അതിനി നായകനായിട്ടായാലും വില്ലാനായാലും; ആഗ്രഹം തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതുവത്സര പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചു എന്നു കേട്ടു.. ചില ആളുകളുടെ ശക്തമായ എതിര്‍പ്പാണ് കാരണം... ആത്മഹത്യാ ഭീഷിണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി... നമ്മുക്കു സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ കൊണ്ടു വന്നാലോ? പൊളിക്കില്ലേ... (ഇവിടെ ഇപ്പോള്‍ ആര് എതിര്‍ക്കാന്‍?)

കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍ കണ്‍കുളിര്‍ക്കെ കണ്ടു... അതിനാല്‍ ഇത്തവണ ഞാനെന്റെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദരപൂര്‍വ്വം ക്ഷണിക്കുന്നു...!

(വാല്‍കഷ്ണം: എന്റെ ഒരു കാലത്തും നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്നം... ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക.. ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡി...)''

Keywords:  Kerala, Kochi, News, sunny_Leone, Santhosh Pandit, Entertainment, Kozhikode, Actress, I want to act with Sunny Leone: Santhosh Pandit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia