പ്രണയം പ്രണയം മാത്രം... പ്രണയത്തിനു വേണ്ടി കത്രീന മരിക്കും!

 


(www.kvartha.com 07.01.2016) പ്രണയിക്കുന്നെങ്കില്‍ അതു മനസു തുറന്നു തന്നെയാകണം...താന്‍ അങ്ങനെയാണെന്നാണ് ബോളിവുഡിന്റെ മഞ്ഞു പോലുളള സുന്ദരി കത്രീന കൈഫ് പറയുന്നത്. ഇത്തിരി കൂടി കടന്നു പറഞ്ഞാല്‍ പ്രണയത്തിനു വേണ്ടി മരിക്കാന്‍ പോലും തയ്യാറുള്ള വളരെ റൊമാന്റിക് ആയുള്ള ഒരു പെണ്‍കുട്ടി. ഇതൊന്നും പക്ഷേ സ്വന്തം പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നില്ലെന്നു മാത്രം. കത്രീനയുടെ പുതിയ ചിത്രമായ ഫിത്തൂറിനെ കുറിച്ചു പറഞ്ഞപ്പോഴാണ് താനും അതു പോലെ തന്നെ വളരെ റൊമാന്റിക്കായ വ്യക്തിയാണെന്ന് കത്രീന പറഞ്ഞത്.

പ്രണയത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശമാണ് ഫിത്തൂര്‍ നല്‍കുന്നത്. കലാകാരനായ നൂറും ഫിര്‍ദോസും തമ്മിലുള്ള പ്രണയമാണ് ഫിത്തൂറിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ആദിത്യ റോയ് കപൂറാണ് ചിത്രത്തില്‍ കത്രീനയുടെ നായികയായെത്തുന്നത്. പ്രണയത്തെ വളരെയധികം വില മതിക്കുന്ന ജീവിതം തന്നെ പ്രണയമാക്കി മാറ്റുന്ന ഒരു പെണ്‍കുട്ടിയെയാണ് താന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. സത്യത്തില്‍ താനും അതു പോലുള്ള ഒരു പെണ്‍കുട്ടിയാണ്. കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ തനിക്ക് കഴിഞ്ഞതും അതുകൊണ്ടാണെന്ന് കത്രീന.
പ്രണയം പ്രണയം മാത്രം... പ്രണയത്തിനു വേണ്ടി കത്രീന മരിക്കും!
കത്രീനയും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയം തകര്‍ന്നുവെന്നും ഇല്ലെന്നുമെല്ലാമുള്ള കഥകള്‍ ബോളിവുഡില്‍ പ്രചരിക്കെയാണ് പ്രണയത്തെക്കുറിച്ച് താരം വാചാലയായത്.
       

SUMMARY: Actress Katrina Kaif, who is reportedly dating Ranbir Kapoor, says she believes in loving passionately and calls herself a ‘die-hard romantic’ person.

The actress hopes her next film ‘Fitoor’ puts out this message.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia