Announcement | പൊലീസ് യൂണിഫോമിൽ ഇന്ദ്രജിത്ത്; സംവിധാനം നവാഗതനായ ജിതിൻ സുരേഷ് ടി
● നിർമ്മാണം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ.
● തിരക്കഥ- ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ.
കൊച്ചി: (KVARTHA) മലയാള സിനിമ പ്രേമികളെ ആവേശത്തിലാക്കുന്ന ഒരു പുതിയ ചിത്രത്തിന്റെ പ്രീ അനൗൺസ്മെന്റ് ടീസർ പുറത്തുവന്നിരിക്കുന്നു. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളത്തിന്റെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരനാണ്.
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവരാണ്. നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഇന്ദ്രജിത്തിനൊപ്പം അജു വർഗ്ഗീസ്, റെബ മോണിക്ക ജോൺ, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനായ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ റോൾ കൈകാര്യം ചെയ്യുന്നത്. മലയാളത്തിൽ ആദ്യമായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. മണികണ്ഠൻ അയ്യപ്പനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സൗഗന്ദ് എസ് യൂ ആണ്. സാബു മോഹൻ, റാഫി കണ്ണാടിപ്പറമ്പ, പ്രദീപ് ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ പേര് ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
#IndrajithSukumaran #NewMovie #MalayalamMovie #PoliceUniform #CrimeThriller #TrailerRelease