പിടിച്ചിരുന്നില്ലെങ്കില്‍ സ്വന്തം ടിവി തല്ലിപ്പൊട്ടിക്കാന്‍ തോന്നും, മലയാള സീരിയലുകളില്‍ ഇത് കൈക്കുഞ്ഞുങ്ങള്‍ക്ക് പീഢന കാലം

 


തിരുവനന്തപുരം: (www.kvartha.com 16/03/2017) മലയാളം ടിവി സീരിയലുകളില്‍ ഇത് ശിശുപീഢനത്തിന്റെ കാലം. പക്ഷേ, ഇടക്കാലത്ത് രോഷംകൊണ്ട സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇപ്പോള്‍ നിശബ്ദമാണ്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകലും വില്‍പ്പനയും ഉള്‍പ്പെടെ അരങ്ങ് തകര്‍ക്കുകയാണ്. പ്രസവിച്ച് ആഴ്ചകള്‍ പോലുമാകാത്ത കുഞ്ഞുങ്ങളെവച്ചാണ് സീരിയലുകളുടെ ഈ കളി.

മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിന്റെ തുടക്കത്തില്‍ ബാലികയെ ദത്തെടുത്ത അമ്മയും അവരുടെ അമ്മയും ബുദ്ധിമുട്ടിക്കുന്നത് തുടര്‍ച്ചയായപ്പോള്‍ ബാലാവകാശ കമ്മീഷന്‍ നിയമപ്രകാരം ഇടപെട്ടിരുന്നു. സീരിയല്‍ നിര്‍ത്തിവയ്ക്കണം എന്നായിരുന്നു ആവശ്യം. കഥയില്‍ മാറ്റം വരുത്തിയാണ് ആ പ്രതിസന്ധിയെ മഞ്ഞുരുകുംകാലത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മറികടന്നത്.

കുട്ടി പെട്ടെന്ന് വളര്‍ന്നു കൗമാരക്കാരിയും യുവതിയുമായി. ഇപ്പോള്‍ അവള്‍ കേരളത്തിലെ റവന്യൂ മന്ത്രിയാണ്. പക്ഷേ, മഞ്ഞുരുകുംകാലത്തിലേക്കാള്‍ മോശമായി, അതിനേക്കാള്‍ കൊച്ചുകുഞ്ഞുങ്ങളെ തട്ടിക്കളിക്കുകയാണ് സീരിയലുകള്‍. ഫഌവഴ്‌സ് ടിവിയിലെ രാത്രിമഴ, ഏഷ്യാനെറ്റിലെ ചന്ദനമഴ, മഴവില്‍ മനോരമയിലെ ആത്മസഖി എന്നിവയിലാണ് ശിശുപീഢനം. ഫഌവഴ്‌സിലെ മൂന്നുമണി എന്ന സീരിയലായിരുന്നു തുടക്കം. അതിപ്പോള്‍ തീര്‍ന്നു.

പിടിച്ചിരുന്നില്ലെങ്കില്‍ സ്വന്തം ടിവി തല്ലിപ്പൊട്ടിക്കാന്‍ തോന്നും, മലയാള സീരിയലുകളില്‍ ഇത് കൈക്കുഞ്ഞുങ്ങള്‍ക്ക് പീഢന കാലം

രാത്രിമഴയിലെ കുഞ്ഞിനെയും അമ്മയെയും വെവ്വേറെ വില്‍ക്കാനാണ് മാഫിയകളുമായി ബന്ധമുള്ളവര്‍ കുറേക്കാലമായി ശ്രമിച്ചുകൊണ്ടിരുന്നത്. പ്രസവം കഴിഞ്ഞ് വരുന്ന വഴി തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലൂടെ കുഞ്ഞിനെ കൈമാറുകയും ചെയ്തു. പക്ഷേ, കുഞ്ഞ് പൊലീസിന്റെ കൈയില്‍പ്പെട്ടു. പോലീസുകാരാകട്ടെ നാലു ദിവസം മിണ്ടാതിരുന്നിട്ട് ആരും അന്വേഷിച്ചു വരുന്നില്ലെന്നു കണ്ടപ്പോള്‍ എസ്‌ഐയുടെ സുഹൃത്തുക്കളായ കുഞ്ഞുങ്ങളിലാത്ത ദമ്പതികള്‍ക്ക് നല്‍കി. അതിലാണ് രസം. ആ ദമ്പതികളിലെ ഭര്‍ത്താവാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ പിതാവ്. പക്ഷേ, അയാള്‍ക്കും ഭാര്യക്കും അത് അറിയില്ല.

ചന്ദനമഴയില്‍ കാര്യങ്ങള്‍ പിടിവിട്ട് ഒറ്റപ്പോക്കാണ്. രണ്ടു വര്‍ഷം മുമ്പ് പ്രസവത്തില്‍ മരിച്ചുവെന്ന് കരുതിയ കുഞ്ഞിനെയാണ് തിരിച്ചുകിട്ടിയിരിക്കുന്നത്. കുഞ്ഞ് അമ്മയ്‌ക്കൊപ്പം കഴിഞ്ഞാല്‍ കുടുംബത്തിന് നാശം സംഭവിക്കുമെന്ന് ജ്യോത്സര്‍ പറഞ്ഞതുകേട്ട് കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാര്‍ അതിനെ മാറ്റിയതാണ്. പക്ഷേ, അമ്മ സ്വപ്‌നം കണ്ട് തേടിച്ചെന്നപ്പോള്‍ കുഞ്ഞിനെ കിട്ടി. അതോടെ കുഞ്ഞിന്റെ മുത്തശ്ശി ബോധംകെട്ടു വീണു. അവര്‍ക്കിപ്പോള്‍ ആരെയും കണ്ടാല്‍ തിരിച്ചറിയില്ല. പക്ഷേ, കുഞ്ഞിന്റെ കാര്യം കേട്ടാല്‍ പൊട്ടിത്തെറിക്കും.
പിടിച്ചിരുന്നില്ലെങ്കില്‍ സ്വന്തം ടിവി തല്ലിപ്പൊട്ടിക്കാന്‍ തോന്നും, മലയാള സീരിയലുകളില്‍ ഇത് കൈക്കുഞ്ഞുങ്ങള്‍ക്ക് പീഢന കാലം

ആത്മസഖിയില്‍ പോലീസ് ഓഫീസര്‍ക്ക് കാമുകിയില്‍ ഉണ്ടായ കുഞ്ഞിനെ ഭിക്ഷക്കാരിയാണ് തട്ടിക്കൊണ്ടുപോയത്. അതിനെ വീണ്ടെടുത്ത് തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥന്‍. അവിഹിത ബന്ധങ്ങള്‍, വിവാഹത്തിനു മുമ്പേ ഗര്‍ഭം ധരിക്കല്‍ തുടങ്ങി കുഴമറിഞ്ഞ ഇടപാടുകളാണ് പൊതുവേ മിക്ക സീരിയലുകളിലുമുള്ളത്. അതിന്റെ തുടര്‍ച്ചയാണ് കുഞ്ഞുങ്ങളെക്കൊണ്ടുള്ള ഈ കരണംമറിച്ചില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Police, Children, Kidnap, Entertainment, Kerala, Serial, Child Abuse, TV, Infants in malayalam serials are under threat from mafias.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia