പാന്റിടാന്‍ മറന്നു! ജാന്‍ വി കപൂറിനെ നാണം കെടുത്തി ട്രോളുകള്‍

 


മുംബൈ: (www.kvartha.com 16.09.2018) അല്പ വസ്ത്രങ്ങള്‍ ധരിച്ച് പൊതിവിടങ്ങളിലേയ്ക്കിറങ്ങുന്ന താരസുന്ദരികള്‍ മുന്‍പും ട്രോളര്‍മാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇത്തവണ ശ്രീദേവിയുടെ മകള്‍ ജാന്‍ വി കപൂറാണ് ട്രോളര്‍മാരുടെ ഇര. നീളമുള്ള പിങ്ക് നിറമുള്ള ഒറ്റ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ ജാന്‍ വിയോട് നിങ്ങള്‍ പാന്റിടാന്‍ മറന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ട്രോളര്‍മാര്‍.

ജാന്‍ വി കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത ചിത്രം പാപ്പരാസികള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് സംഭവത്തിന് തുടക്കം. ഇതോടെ ചിത്രത്തിന് താഴെ നെഗറ്റീവ് കമന്റുകള്‍ കുന്നുകൂടി. എന്നാല്‍ വളരെ കുറച്ച് ആരാധകര്‍ ജാന്‍ വിയെ പിന്തുണച്ച് കൂടെ നിന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ജാന്‍ വിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അവര്‍ വാദിച്ചു.

പാന്റിടാന്‍ മറന്നു! ജാന്‍ വി കപൂറിനെ നാണം കെടുത്തി ട്രോളുകള്‍

സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന ട്രോളുകള്‍ തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ജാന്‍ വി കപൂര്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജിമ്മിലോ മറ്റ് സ്ഥലങ്ങളിലോ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രത്തെ കുറിച്ച് താന്‍ ശ്രദ്ധിക്കാറില്ലെന്നും അത് വലിയ പ്രശ്‌നമാകുന്നുണ്ടെന്നും ജാന്‍ വി പറയുന്നു. ആളുകള്‍ തന്നെ ഇഷ്ടപ്പെടണമെങ്കില്‍ തന്റെ വസ്ത്രധാരണത്തില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നും ജാന്‍ വി പറഞ്ഞിരുന്നു.

തന്നെകുറിച്ചുള്ള മോശം കമന്റുകളോ പ്രചാരണങ്ങളോ കാണുമ്പോള്‍ ഭൂമിയിലേയ്ക്ക് താഴ്ന്ന് പോകുന്നതായി തോന്നുമെന്ന് ജാന്‍ വി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In an earlier interview with Reuters, Janhvi had said that she felt like "the scum of the earth" when she read nasty comments about herself online. She also said that it was "horrible" how these trolls were using the anonymity provided by the internet in a wrong way.

Keywords: Entertainment, Janhvi Kapore 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia