തൃശൂര്‍: (www.kvartha.com 08.03.2016) കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമാണെന്ന് പോലീസ് നിഗമനം. ഗുരുതരമായ കരള്‍ രോഗത്തിനൊപ്പം മദ്യം കഴിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിച്ചേരുന്നത്.
അതേസമയം മണിയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്ത് വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം നടത്താന്‍ സാധിക്കുകയുള്ളൂ. പരിശോധനാഫലം ലഭിക്കാന്‍ ഒരു മാസമെങ്കിലും കഴിയും. ഗുരുതരമായ കരള്‍രോഗം പിടിപെട്ട മണി അമിതമായി മദ്യപിച്ചതാണ് മരണകാരണമായത് എന്നാണ് പോലീസ് വിലയിരുത്തുന്നത്. സംഭവ ദിവസം മണിയോടൊപ്പം ഉണ്ടായിരുന്ന നടന് ജാഫര്‍ ഇടുക്കി, മണിയുടെ ഭാര്യയുടെ ബന്ധു എന്നിവരില്‍ നിന്നും പോലീസ് മൊഴി എടുത്തിരുന്നു. മദ്യം കഴിക്കരുതെന്ന് നാല് മാസം മുമ്പ് മണിക്ക് ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് വകവെക്കാതെ അദ്ദേഹം മദ്യം കഴിച്ചിരുന്നതായി കണ്ടെത്തി. മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്ന മദ്യം കണ്ടെത്തിയതാണ് മരണത്തില്‍ ദുരൂഹതയുണ്ടാക്കിയത്. വ്യാജമദ്യത്തില്‍ കണ്ടുവരുന്ന മെഥനോളിന്റെ അംശമാണ് മണിയില്‍ കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിന്റെ കരള്‍ ഏറെക്കുറെ പ്രവര്ത്തനരഹിതമായിത്തുടങ്ങിയിരുന്നു. മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥയിലായിരുന്നു ശരീര സ്ഥിതിയെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
Keywords: Thrissur, Kerala, Kalabhavan Mani, Police, Actor, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.