മണിക്ക് വേണ്ടി മകള്‍ ഇഷ്ട ഗാനം പാടി; യൂ ട്യൂബില്‍ വന്‍ഹിറ്റായി

 


തൃശൂര്‍: (www.kvartha.com 18.04.2016) കലാഭവന്‍ മണിക്ക് വേണ്ടി മകള്‍ ശ്രീലക്ഷ്മി പാടിയ ഇഷ്ടഗാനം യൂ ട്യൂബില്‍ വന്‍ ഹിറ്റായി. പ്രേം നസീര്‍ എവര്‍ഹീറോ പുരസ്‌ക്കാര സ്വീകരണ വേദിയില്‍ മണിയുടെ 'മിന്നാമിനുങ്ങേ' എന്ന ഗാനം ശ്രീലക്ഷ്മി പാടുന്നതിന്റെ വീഡിയോ ഇതിനകം യു ട്യൂബില്‍ കണ്ടത് രണ്ടുലക്ഷം പേര്‍.

പ്രേംനസീര്‍ സുഹൃത് സമിതിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. പുരസ്‌ക്കാരം സ്വീകരിച്ച ശ്രീലക്ഷ്മി അച്ചന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടു പാടുന്നു എന്ന് പറഞ്ഞായിരുന്നു മിന്നാമിനുങ്ങേ പാടിയത്.
മണിക്ക് വേണ്ടി മകള്‍ ഇഷ്ട ഗാനം പാടി; യൂ ട്യൂബില്‍ വന്‍ഹിറ്റായിമണിയുടെ ഇഷ്ടഗാനം മകളുടെ നാവില്‍ നിന്നും കേട്ടപ്പോള്‍ താരത്തിന്റെ സ്മരണയില്‍ സദസ്സ് മുഴുവന്‍ അറിയാതെ വിതുമ്പി. ഒടുവില്‍ ശ്രീലക്ഷ്മി തന്നെയും വിതുമ്പിപ്പോയി ഈ പാട്ടുപാടി അനേകം വേദികളാണ് കലാഭവന്‍ മണി കയ്യിലെടുത്തിട്ടുള്ളത്.


Keywords:Thrissur, Kerala, YouTube, Song, Kalabhavan Mani, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia