Launch | കല്യാൺ ജൂവലേഴ്സിന്റെ പുതിയ ഷോറൂം അടൂരിൽ പ്രവർത്തനം ആരംഭിച്ചു; മംമ്ത മോഹൻദാസ് ഉദ്‌ഘാടനം നിർവഹിച്ചു


● വിവിധ ആഭരണ ശേഖരങ്ങൾ ലഭ്യമാണ്.
● ഉദ്‌ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ
● ജീവിതകാലം സൗജന്യ മെയിന്റനൻസ് സൗകര്യം
അടൂർ: (KVARTHA) പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാൺ ജൂവലേഴ്സിന്റെ പുതുതായി രൂപകൽപ്പന ചെയ്ത ഷോറൂം അടൂരിൽ പ്രവർത്തനം ആരംഭിച്ചു. പുനലൂർ റോഡിൽ സജ്ജീകരിച്ച ലോകോത്തര നിലവാരത്തിലുള്ള ഈ ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മംമ്ത മോഹൻദാസ് നിർവഹിച്ചു. വൈവിധ്യമാർന്നതും മനോഹരവുമായ ആഭരണങ്ങളുടെ വലിയൊരു ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ മംമ്ത മോഹൻദാസിനെ കാണാനായി നിരവധി ആരാധകരും ഉപഭോക്താക്കളും എത്തിച്ചേർന്നു.
അടൂരിലെ പുതിയ കല്യാൺ ജൂവലേഴ്‌സ് ഷോറൂമിന്‍റെ ഉദ്ഘാടനത്തിനായി ഇവിടെ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച മംമ്ത മോഹൻദാസ് പറഞ്ഞു. വിശ്വാസം, സുതാര്യത, ഉപഭോക്തൃ ശ്രദ്ധ എന്നീ മൂല്യങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുന്ന കല്യാൺ ജൂവലേഴ്സിനെ പ്രതിനിധീകരിക്കുന്നത് ഒരു അംഗീകാരമായി കരുതുന്നുവെന്നും അവർ പറഞ്ഞു. കല്യാൺ ജൂവലേഴ്സിന്റെ മികച്ച സേവനവും വൈവിധ്യമാർന്ന ആഭരണ ശേഖരവും അടൂരിലെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമാവുമെന്നും മംമ്ത കൂട്ടിച്ചേർത്തു.
ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരത്തിലുള്ള ആഭരണ ഷോപ്പിംഗ് അനുഭവം നൽകാനുള്ള തങ്ങളുടെ ശ്രമങ്ങളിലെ ഒരു പ്രധാന നാഴികക്കല്ലാണ് അടൂരിലെ പുതിയ ഷോറൂം. വിഷുവിനും അക്ഷയ തൃതീയയ്ക്കും മുന്നോടിയായി ആരംഭിക്കുന്ന ഈ ഷോറൂമെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. വിശ്വാസം, ഗുണനിലവാരം, മികച്ച സേവനം എന്നിവയിലുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്. അടൂരിലെയും പരിസരപ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി അതിമനോഹരവും സവിശേഷവുമായ ആഭരണ ഡിസൈനുകൾ ലഭ്യമാക്കാൻ തങ്ങൾ ശ്രമിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളാണ് കല്യാൺ ജൂവലേഴ്സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ആഭരണങ്ങളുടെ പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ അക്ഷയ തൃതീയ പ്രീ-ബുക്കിംഗ് ഓഫർ വഴി ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്ത് സ്വർണ്ണ വില വർദ്ധനവിൽ നിന്ന് സംരക്ഷണം നേടാനും സാധിക്കും.
കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന എല്ലാ ആഭരണങ്ങളും ഉയർന്ന ശുദ്ധതാ പരിശോധനകൾക്ക് വിധേയമാക്കുകയും ബിഐഎസ് ഹാൾമാർക്ക് ചെയ്യുകയും ചെയ്യുന്നു. കൂടാതെ, ആഭരണങ്ങൾക്കൊപ്പം നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം നൽകുന്നതിനാൽ, ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ കൈമാറുമ്പോഴോ വിൽക്കുമ്പോഴോ ഇൻവോയിസിൽ രേഖപ്പെടുത്തിയിട്ടുള്ള ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം ലഭിക്കും. കല്യാൺ ജൂവലേഴ്സിന്റെ രാജ്യത്തുള്ള എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്ക് അവരുടെ ആഭരണങ്ങൾ ജീവിതകാലം മുഴുവൻ സൗജന്യമായി മെയിന്റനൻസ് ചെയ്യാനും സാധിക്കും.
വിവാഹാഭരണങ്ങൾക്കായുള്ള മുഹൂർത്ത്, കരവിരുതാൽ തീർത്ത ആന്റീക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെമ്പിൾ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ എന്ന് തോന്നിക്കുന്ന ഡയമണ്ട് ആഭരണനിരയായ സിയാ, അൺകട്ട് ഡയമണ്ടുകൾ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകളായ അപൂർവ, വിവാഹ ഡയമണ്ടുകളുടെ ശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ്, പുതുതായി പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളും അടങ്ങിയ ആഭരണശേഖരമായ ലൈല തുടങ്ങിയ കല്യാൺ ജൂവലേഴ്സിന്റെ എല്ലാ പ്രമുഖ ബ്രാൻഡുകളും അടൂരിലെ പുതിയ ഷോറൂമിൽ ലഭ്യമാണ്.
കേരളത്തിലെ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ ജൂവലേഴ്സ്, ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലർമാരിൽ ഒന്നാണ്. മിഡിൽ ഈസ്റ്റിലും യുഎസ്എയിലും അവർക്ക് സാന്നിധ്യമുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമുണ്ട്. സ്വർണ്ണം, ഡയമണ്ട്, മറ്റ് വിലയേറിയ കല്ലുകൾ എന്നിവയിൽ പരമ്പരാഗതവും സമകാലികവുമായ വൈവിധ്യമാർന്ന ആഭരണ ഡിസൈനുകൾ കല്യാൺ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ, യുഎസ്എ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 349-ൽ അധികം ഷോറൂമുകളും 9,08,000 ചതുരശ്ര അടിയിലധികം റീട്ടെയിൽ സ്ഥലവും കല്യാൺ ജൂവലേഴ്സിന് ഉണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Kalyan Jewellers has launched its newly designed showroom in Adoor, which was inaugurated by actress Mamta Mohandas. The store offers a wide range of jewellery collections. Attractive inaugural offers, including discounts on making charges and pre-booking options for Akshaya Tritiya, are available. Kalyan Jewellers ensures purity and provides lifetime maintenance for its jewellery.
#KalyanJewellers #Adoor #MamtaMohandas #Jewellery #ShowroomLaunch #Kerala