ബോളിവുഡ് താരം കങ്കണ റണൗത്തിന്‍റെ അകൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചു
May 4, 2021, 14:40 IST
മുംബൈ: (www.kvartha.com 04.05.2021) ബോളിവുഡ് താരം കങ്കണ റണൗത്തിന്‍റെ അകൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചു. കങ്കണ തിങ്കളാഴ്ച ട്വീറ്ററിൽ ബംഗാളിലെ അതിക്രമത്തെ അതിക്രമം കൊണ്ട് നേരിടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ ട്വീറ്റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് നേരിട്ടല്ലാതെ സൂചിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കങ്കണയ്ക്കെതിരെ
ഇതിനോടകം തന്നെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്‍തുത അകൗണ്ട് സസ്‍പെന്‍ഡ് ചെയ്‍തിരിക്കുന്നതായാണ് ട്വിറ്ററിന്‍റെ അറിയിപ്പ്.
'ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാന്‍ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് അവര്‍ (മമത ബാനര്‍ജിയെ ഉദ്ദേശിച്ച്). അവരെ പിടിച്ചുകെട്ടാനായി രണ്ടായിരങ്ങളുടെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
എന്നാല്‍ ഇത് ഗുജറാത്ത് കലാപത്തെ ബംഗാളില്‍ ആവര്‍ത്തിക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ആരംഭിച്ചു. പതിനയ്യായിരത്തിലേറെ ട്വീറ്റുകള്‍ എത്തിയതോടെ കങ്കണ റണൗത്ത് എന്ന പേര് ട്വിറ്ററില്‍ ട്രെന്‍ഡിംഗുമായി.

വിമര്‍ശനം കൂടുതലായപ്പോഴാണ് അകൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ട്വിറ്റര്‍ രംഗത്തെത്തിയത്. ബിജെപി അനുഭാവം പ്രകടിപ്പിക്കുന്ന ബോളിവുഡ് താരങ്ങളില്‍ പ്രധാനിയാണ് കങ്കണ റണൗത്ത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലെ വംശീയവും വിദ്വേഷപരവുമായ ഉള്ളടക്കത്തിന്‍റെ പേരില്‍ കങ്കണ മുന്‍പും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം ട്വിറ്റര്‍ പൂട്ടിയതിനു പിന്നാലെ അഭിപ്രായപ്രകടനവുമായി ഇന്‍സ്റ്റഗ്രാമിലൂടെ കങ്കണ വീണ്ടുമെത്തി. 'ബംഗാളില്‍ നിന്നും ഏറെ അസ്വസ്ഥജനകമായ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലിബറലുകള്‍ ഇതേക്കുറിച്ച് നിശബ്ദത പാലിക്കുന്നു. അന്തര്‍ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കുന്നില്ല. ഇത് ഇന്ത്യയ്ക്കെതിരെയുള്ള ഗൂഢാലോചനയല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു. ബംഗാളില്‍ രാഷ്ട്രപതി ഭരണമാണ് ഏര്‍പ്പെടുത്തേണ്ടത്', കങ്കണ അഭിപ്രായപ്പെടുന്നു.
Keywords: News, Mumbai, Twitter, India, West Bengal, Mamata Banerji, Narendra Modi, National, India, Actress, Entertainment, Kangana Ranaut, Kangana Ranaut Permanently Removed From Twitter After Controversial Post.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.