മുംബൈ: (www.kvartha.com 08.05.2021) ഹിമാചല്‍ പ്രദേശിലേക്ക് പോകുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ കങ്കണതന്നെ അറിയിക്കുകയായിരുന്നു.
'കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ഷീണവും തളര്‍ച്ചയും കണ്ണുകളില്‍ വരള്‍ച്ചയും അനുഭവപ്പെടുന്നുണ്ടായരുന്നു. ഹിമാചല്‍ പ്രദേശിലേക്ക് പോകുന്നതിന് മുന്നോടിയായി കോവിഡ് പരിശോധനക്ക് വിധേയമായി. ഫലം പോസിറ്റീവാണ്' -കങ്കണ പോസ്റ്റ് ചെയ്തു.
'വൈറസിനെ പേടിക്കാന്‍ പാടില്ല. അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തും. ഒരുമിച്ച് കോവിഡിനെ നേരിടാം. ചെറിയ പനിയാണ് ഇത്. അതിന് പ്രചാരണം നല്‍കി ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം' -കങ്കണ കുറിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലാണ് നടി.
Keywords: News, National, India, Mumbai, Bollywood, Actress, COVID-19, Social Network, Trending, Health, Instagram, Entertainment, Kangana Ranaut tests positive for Covid-19, writes ‘it is nothing but a small time flu’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.