● 'മുറ' ഒക്ടോബർ 18ന് റിലീസ് ചെയ്യും.
● സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണും പ്രധാന റോളിൽ എത്തുന്നു.
കൊച്ചി: (KVARTHA) 'കപ്പേള' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന 'മുറ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണുമാണ് പ്രധാന വേഷത്തിലെത്തുന്നത്. മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
'ഉപ്പും മുളകും' ഫെയിം സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫാസിൽ നാസർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയുടേതാണ്. ക്രിസ്റ്റി ജോബി സംഗീതം ഒരുക്കിയ ചിത്രത്തിന്റെ കലാസംവിധാനം ശ്രീനു കല്ലേലിലാണ്. റോണെക്സ് സേവ്യർ മേക്കപ്പും നിസാർ റഹ്മത്ത് വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. പി സി സ്റ്റൻഡ്‌സാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ.
#Muru, #MalayalamCinema, #ReleaseDate, #Kappel, #SurajVenjaramoodu, #HriduHaaroon