പത്മാവതിയെ എതിര്‍ത്ത ശത്രുഘ്‌നന്‍ സിന്‍ഹയെ ആദരിച്ച് കര്‍ണി സേന

 


ന്യൂഡല്‍ഹി: (www.kvartha.com 07-12-2017) ബിജെപി എം.പിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയെ ആദരിച്ച് ശ്രീ രജപുത്ര കര്‍ണി സേന. സിന്‍ഹ സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിക്കെതിരെ നിലപാടെടുത്തതിനാണ് ആദരം.

റാണി പത്മിനിയുടെ ഫോട്ടോ സമ്മാനിച്ചാണ് കര്‍ണി സേന സിന്‍ഹയെ ആദരിച്ചത്. റാണി പത്മിനിയെയാണ് കര്‍ണി സേന അനുയായികള്‍ പത്മാവതിയായി കണക്കിലാക്കുന്നത്.

പത്മാവതിയെ എതിര്‍ത്ത ശത്രുഘ്‌നന്‍ സിന്‍ഹയെ ആദരിച്ച് കര്‍ണി സേന

പത്മാവതിയുടെ അസ്ഥിത്വം സംബന്ധിച്ച് ചരിത്രകാരന്മാര്‍ രണ്ട് തട്ടിലാണ്. പത്മാവതി ജീവിച്ചിരുന്നില്ല എന്നും ഒരു കഥാപാത്രമാണെന്നും ഒരു സംഘം വാദിക്കുന്നു. അതല്ല റാണി പത്മിനിയാണ് പത്മാവതിയെന്ന് മറുസംഘവും വാദിക്കുന്നു.

പത്മാവതിയായി ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രം ഭാരത സ്ത്രീകളെ സ്വഭാവഹത്യ ചെയ്യുന്നതാണെന്ന് ആരോപിച്ച് ബിജെപിയും കര്‍ണിസേനയും രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Notably, several BJP-ruled states, including Rajasthan, Uttar Pradesh and Gujarat, have decided not to screen the film in theatres unless the makers go for changes as sought by groups like Karni Sena.

Keywords: padmavati, Padmavati controversy, Shatrughan Sinha, Padmavati, Shatrughan Sinha, Karni Sena,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia