കസബ വിവാദം കെട്ടടങ്ങുന്നില്ല; മമ്മൂട്ടിട്ടിയെ ചോദ്യം ചെയ്ത് വീണ്ടും പാര്‍വ്വതി

 



കൊച്ചി: (www.kvartha.com 28.01.2018) കസബ വിവാദത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്കും ശേഷം വീണ്ടും വിവാദ പ്രതികരണവുമായി നടി പാര്‍വ്വതി രംഗത്ത്. കസബ വിവാദത്തെ തുടര്‍ന്ന് മമ്മൂട്ടി നടത്തിയ പ്രതികരണത്തില്‍ പൂര്‍ണ്ണ തൃപ്തയല്ലെന്നാണ് പാര്‍വ്വതി പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണം.

കസബ വിവാദത്തില്‍ മമ്മൂട്ടി പ്രതികരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പാര്‍വതി പറഞ്ഞത്. മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹത്തിന്‍ന്റെ മറുപടി. എന്നാല്‍ പിന്നീടത് തന്നെയോ അദ്ദേഹത്തെയോ മാത്രം ബാധിക്കുന്ന കാര്യമായിരുന്നില്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി മാറിയെന്നും പാര്‍വതി വിശദീകരിച്ചു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കസബ വിവാദം കെട്ടടങ്ങുന്നില്ല; മമ്മൂട്ടിട്ടിയെ ചോദ്യം ചെയ്ത് വീണ്ടും പാര്‍വ്വതി

കസബ വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ പലരും ഉപദേശിച്ചു. തനിക്കെതിരെ സിനിമയില്‍ ലോബിയുണ്ടാവുമെന്ന് പറഞ്ഞു. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് തന്റെ ലോകം. സ്വന്തം പരിശ്രമവും കഠിനാധ്വാനവും മനോധൈര്യവും കൊണ്ടാണ് സിനിമയിലേക്ക് വന്നതും നിലനില്‍ക്കുന്നതും. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ സ്വന്തം നിലയ്ക്ക് അവസരങ്ങളുണ്ടാക്കാന്‍ ശ്രമിക്കും. തടസ്സങ്ങളുണ്ടായേക്കും. എന്നാലും എവിടെയും പോകില്ലെന്നും പാര്‍വതി വ്യക്തമാക്കി.

സ്ത്രീവിരുദ്ധതയെ ഇനിയും ചോദ്യംചെയ്യും. പ്രേക്ഷകരോട് തനിക്കുള്ളത് നേരായ തുറന്ന ബന്ധമാണ്. ജോലിയില്‍ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നതാണ് തന്റെ ഉത്തരവാദിത്തം. അല്ലാതെ തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രേക്ഷകരുമായുള്ള ബന്ധം ബാധിക്കില്ല. തന്റെ കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടാല്‍ പ്രേക്ഷകര്‍ പിന്തുണയ്ക്കുന്നു. അതിനവരോട് നന്ദിയുണ്ട്. അല്ലാതെ വ്യക്തിയെന്ന നിലയില്‍ അവര്‍ തന്നെ ഇഷ്ടപ്പെടണമെന്നോ പ്രകീര്‍ത്തിക്കണമെന്നോ ആഘോഷിക്കണമെന്നോ ആഗ്രഹിക്കുന്നില്ലെന്നും പാര്‍വതി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kochi, Ernakulam, Kerala, News, film, Entertainment, Mammootty, Parvathy, Women, Kasaba Controversy Continues; Parvathy Against Mammoty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia