കത്രീന കൈഫ് , തബുവിന്റെ കണ്ണില്‍ ഏറ്റവും കഠിനാധ്വാനിയായ ബോളിവുഡ് നടി
Jan 6, 2016, 11:34 IST
(www.kvartha.com 05.01.2015) ബി ടൗണിലെത്തുന്ന സുന്ദരികള്‍ക്ക് ഒരൊറ്റ സിനിമ കൊണ്ട് വേണമെങ്കില്‍ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിക്കാം. ഇഷ്ടം പോലെ ശത്രുക്കളെയും സമ്പാദിക്കാം. പക്ഷേ ഒപ്പമഭിനയിച്ചവര്‍ പ്രത്യേകിച്ച് അഭിനേത്രികള്‍ നാലാളുകേള്‍ക്കെ പുകഴ്ത്തി സംസാരിക്കണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടാണ്.
അക്കാര്യത്തില്‍ പക്ഷേ കത്രീന കൈഫ് ഭാഗ്യവതിയാണെന്നു പറയാം. ഒരു കാലത്ത് ബോളിവുഡിനെ അടക്കി ഭരിച്ചിരുന്ന നായിക തബുവാണ് കത്രീനയെ മനസു നിറഞ്ഞ് പുകഴ്ത്തിയിരിക്കുന്നത്.
ഇക്കാലത്തിനിടയില്‍ തന്റെയൊപ്പം അഭിനയിച്ചതില്‍ വച്ച് ഏറ്റവും കഠിനാധ്വാനിയായ അഭിനേത്രിയാണ് കത്രീനയെന്നാണ് തബു പറയുന്നത്. ഫിത്തൂറിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. ഫിത്തൂറിനു വേണ്ടി വെറും മൂന്നു ദിവസമേ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നുള്ളൂ. പക്ഷേ തനിക്കൊപ്പം ജോലി ചെയ്തിരുന്ന എല്ലാവരെക്കാളും കഠിനാധ്വാനിയാണ് കത്രീനയെന്നു തബു പറയുന്നു. അത്രയധികം സമര്‍പ്പണ ബോധത്തോടെയാണ് കത്രീന അഭിനയിക്കുന്നത്. ഫിത്തൂറിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനെത്തിയപ്പോഴാണ് താബു കത്രീനയെ ശരിക്കുമങ്ങ് പുകഴ്ത്തിയത്.
അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ഫിത്തൂറില്‍ ആദിത്യ റോയ് കപൂര്‍, അതിഥി റാവു ഹൈദാരി, രാഹുല്‍ ഭട്ട്, ലാറ ദത്ത എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി വേഷത്തില്‍ അജയ് ദേവ്ഗണും എത്തുന്നുണ്ട്.
SUMMARY: Actress Tabu feels that her 'Fitoor' co-actor Katrina Kaif is the most hardworking actress she has ever worked with and admits to being amazed by Katrina's involvement in her work.
"I must say that Katrina is the most hardworking actress I've ever met, I've ever seen and worked with.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.