Katrina Kaif | മള്‍ടി-കളര്‍ ഷര്‍ടും നിയോണ്‍ ഗ്രീന്‍ പാന്റും ധരിച്ച് കിടിലന്‍ ഫാഷന്‍ അവതരിപ്പിച്ച് കത്രീന കൈഫ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ സ്‌റ്റൈലിഷ് ലുക്
Oct 18, 2022, 15:15 IST
മുംബൈ: (www.kvartha.com) 'ഫോണ്‍ ഭൂത്' എന്ന തന്റെ പുത്തന്‍ ചിത്രത്തിന്റെ പ്രേമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലെത്തിയ ബോളിവുഡ് താരം കത്രീന കൈഫിന്റെ സ്‌റ്റൈലിഷ് ലുക് സോഷ്യല്‍ മീഡിയയില്‍ വൈറലായി. മള്‍ടി-കളര്‍ ഷര്‍ടും നിയോണ്‍ ഗ്രീന്‍ പാന്റും ധരിച്ചുള്ള കിടിലന്‍ ലുക് ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്.
താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്. കാര്‍ഗോ പോകറ്റുകളുള്ള പാന്റ്‌സാണ് താരം ധരിച്ചത്. കൂടെ ഓറന്‍ജ് നിറത്തിലുള്ള ഹൈ ഹീല്‍സ് ധരിച്ചാണ് താരം സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ഫാഷന്‍ കാര്യങ്ങളിലും കംഫര്‍ടിനും വാഡ്രോബില്‍ സുപ്രധാന സ്ഥാനമാണ് താരം നല്‍കുന്നത്.
ഗുര്‍മീത് സിംഗ് ആണ് 'ഫോണ്‍ ഭൂത്' സംവിധാനം ചെയ്യുന്നത്. ഇഷാന്‍ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന 'ഫോണ്‍ ഭൂതി'ന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും ചിത്രം എന്ന സൂചനയാണ് 'ഫോണ്‍ ഭൂതി'ന്റെ ട്രെയിലര്‍ നല്‍കുന്നത്. രവി ശങ്കരന്‍, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന.
'മേരി ക്രിസ്മസ്' എന്ന ചിത്രവും കത്രീന കൈഫിന്റേതായി റിലീസ് ചെയ്യാനുണ്ട്. ശ്രീരാം രാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. സഞ്ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്മി, രാധിക ശരത്കുമാര്‍, കവിന്‍ ജയ് ബാബു, ഷണ്‍മുഖരാജന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.