Teaser | സസ്പെൻസ് ത്രില്ലറോ? ആകാംക്ഷ നിറച്ച് കിഷ്കിന്ധ കാണ്ഡത്തിന്റെ ടീസർ പുറത്ത്; ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ

 
Kishkindha Kaandam Official Teaser Out
Kishkindha Kaandam Official Teaser Out

Image Credit: Screenshot from a Youtube video by GOODWILL ENTERTAINMENTS

സോഷ്യൽ മീഡിയയിൽ വൈറൽ

 

കൊച്ചി: (KVARTHA) ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് കിഷ്കിന്ധ കാണ്ഡം. ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.  പുറത്തുവന്ന ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഒരു ത്രില്ലർ ആയിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ട്രെയിലർ കാണുന്നവരെ ആകർഷിക്കുന്നത് ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങളാണ്. ആസിഫ് അലിയുടെയും അപർണ ബാലമുരളിയുടെയും അഭിനയം പ്രേക്ഷകരെ ആകർഷിക്കും എന്നതിൽ സംശയമില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. മൂന്നു ബുദ്ധിശാലികളായ കുരങ്ങന്മാരുടെ കഥ' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനുശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്കിന്ധാകാകാണ്ഡം നിര്‍മ്മിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും കാക്ക സ്റ്റോറീസിന്റെയും ബാനറില്‍ ജോബി ജോര്‍ജ്ജ് തടത്തില്‍ ആണ്. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഴല്‍കള്‍ രവി, മേജര്‍ രവി, നിഷാന്‍, വൈഷ്ണവി രാജ്, മാസ്റ്റര്‍ ആരവ്, കോട്ടയം രമേശ്‌, അമല്‍ രാജ്, ജിബിന്‍ ഗോപാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത് ബാഹുല്‍ രമേശാണ്.  സംഗീതമൊരുക്കുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റര്‍ - സൂരജ് ഇ.എസ്, ആര്‍ട്ട്‌ - സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍ - രഞ്ജു രാജ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ്‌ മേനോന്‍, ചീഫ് അസോസിയേറ്റ് - ബോബി സത്യശീലന്‍, സ്റ്റില്‍സ് - ബിജിത്ത് ധര്‍മ്മടം, പിആര്‍ഒ - വാഴൂര്‍ ജോസ്& ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അരുണ്‍ പൂക്കാടന്‍& പ്രവീണ്‍ പൂക്കാടന്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia