Film | 'കൊരഗജ്ജ' റിലീസിന് മുമ്പ് മഹാ കുംഭമേളയില്‍ പങ്കെടുത്ത് അനുഗ്രഹം തേടി സംവിധായകന്‍ സുധീര്‍ അത്താവറും സംഘവും 

 
'Koragajja' Team Visits Maha Kumbh Mela for Blessings
'Koragajja' Team Visits Maha Kumbh Mela for Blessings

Photo: Arranged

● 'കാന്താര' സിനിമയ്ക്ക് സമാനമായ ഭക്തി രീതികൾ ചിത്രത്തിൽ കാണിക്കുന്നു.
● കബീർ ബേദി, സന്ദീപ് സോപാർക്കർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.
● ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ തുടങ്ങിയ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
● മഹാ കുംഭമേളയ്ക്ക് ശേഷം സിനിമ രാജ്യവ്യാപകമായി റിലീസ് ചെയ്യും.

കൊച്ചി: (KVARTHA) ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ 'കാന്താര'യില്‍ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് പ്രശസ്ത സംവിധായകന്‍ സുധീര്‍ അത്തവറും നിര്‍മ്മാതാവ് ത്രിവിക്രം സപല്യയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിദ്യാധര്‍ ഷെട്ടിയും ചേര്‍ന്ന്, കുംഭമേളയില്‍ പങ്കെടുത്തു അനുഗ്രഹം തേടി. 

 'Koragajja' Team Visits Maha Kumbh Mela for Blessings

ത്രിവിക്രമ സിനിമാസ് & സക്‌സസ് ഫിലിംസ് ഇന്റെ ബാനറില്‍ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഹോളിവുഡ്, ബോളിവുഡ് അഭിനേതാക്കളായ കബീര്‍ ബേദി, സന്ദീപ് സോപാര്‍ക്കര്‍, പ്രശസ്ത നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, ദക്ഷിണേന്ത്യന്‍ അഭിനേതാക്കളായ ഭവ്യ, ശ്രുതി എന്നിവര്‍ക്കൊപ്പം ആറ് ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന പാന്‍-ഇന്ത്യ സിനിമയാണ് കൊരഗജ്ജ. തീരദേശ കര്‍ണാടക, കേരള പ്രദേശങ്ങളില്‍ ആരാധിക്കുന്ന ഒരു ദിവ്യശക്തി ദൈവമാണ് 'കൊരഗജ്ജ'.

പ്രശസ്ത ഗായകരായ ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍, സുനിധി ചൗഹാന്‍, ജാവേദ് അലി, അര്‍മാന്‍ മാലിക്, സ്വരൂപ് ഖാന്‍ എന്നിവര്‍ ഈ ചിത്രത്തിനായി സുധീര്‍ അത്താവറിന്റെ ഹൃദ്യമായ വരികള്‍ക്കും ഗോപി സുന്ദറിന്റെ ആകര്‍ഷകമായ സംഗീതം ചിത്രത്തിന് ജീവന്‍ പകരുന്നു.

 'Koragajja' Team Visits Maha Kumbh Mela for Blessings

15-20-ലധികം സംവിധായകരും നിര്‍മ്മാതാക്കളും കൊരഗജ്ജ പ്രഭുവിന്റെ കഥ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പല തടസ്സങ്ങള്‍ കാരണം അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.ചിത്രീകരണത്തിനിടെ ഗുണ്ടാ ആക്രമണങ്ങളും നിരവധി ബുദ്ധിമുട്ടുകളും സഹിക്കാതെ സംവിധായകന്‍ സുധീര്‍ അത്താവര്‍ തന്റെ മാസ്റ്റര്‍പീസ് സ്വപ്ന ചിത്രം ഒരുക്കുന്നത്. മഹാ കുംഭമേളയ്ക്ക് ശേഷം, ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാന്‍ ടീം ഒരുങ്ങുകയാണ്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. സിനിമയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുക!

The team of the upcoming pan-Indian film 'Koragajja,' including director Sudheer Attavar, visited the Maha Kumbh Mela to receive blessings before its release. The film, which depicts powerful devotional practices similar to 'Kantara,' features prominent actors and singers.

#Koragajja, #KumbhMela, #IndianCinema, #SudeerAttavar, #PanIndiaMovie, #Blessings

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia