Troll | കുനാൽ കമ്ര വീണ്ടും; ഇത്തവണ ലക്ഷ്യം ധനമന്ത്രി നിർമ്മല സീതാരാമാൻ; 'ഹവാ ഹവായ്' ഗാനവുമായി ട്രോൾ


● ഹവാ ഹവായ് ഗാനത്തിൻ്റെ പാരഡി രൂപത്തിലാണ് വിമർശനം.
● സാധാരണക്കാർ കോർപ്പറേറ്റ് സംസ്കാരത്തിൻ്റെ ഭാരം ചുമക്കുന്നുവെന്ന് കമ്ര.
● നികുതി സമ്പ്രദായം കാരണം സാധാരണക്കാർ ബുദ്ധിമുട്ടുന്നുവെന്നും വിമർശനം.
മുംബൈ: (KVARTHA) മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ 'രാജ്യദ്രോഹി' എന്ന് വിളിച്ചതിൻ്റെ പേരിൽ വിമർശനം നേരിടുന്ന സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ ട്രോളി മറ്റൊരു വീഡിയോ പങ്കുവെച്ചു. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് കുനാൽ കമ്ര പുതിയ പരിഹാസ വീഡിയോ പോസ്റ്റ് ചെയ്തത്.
പുതുതായി പങ്കുവെച്ച വീഡിയോയിൽ, മുംബൈയിലെ ദി ഹാബിറ്റാറ്റിൽ വെച്ച് കുനാൽ കമ്ര അവതരിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി എക്കാലത്തെയും ഹിറ്റ് ബോളിവുഡ് ഗാനമായ 'ഹവാ ഹവായ്' യുടെ പാരഡി ഗാനം ആലപിക്കുന്നത് കാണാം. ഈ പാരഡി വീഡിയോയിൽ, സാധാരണക്കാർ മാത്രമാണ് കോർപ്പറേറ്റ് സംസ്കാരത്തിൻ്റെ ഭാരം ചുമക്കേണ്ടിവരുന്നതെന്നും നികുതി സമ്പ്രദായം കാരണം അവർ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്നും കുനാൽ കമ്ര പറയുന്നു. മോശം റോഡുകൾ, മന്ദഗതിയിലുള്ള വികസനം, സർക്കാരിൻ്റെ നിസ്സംഗത എന്നിവയെക്കുറിച്ചും അദ്ദേഹം വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
തൻ്റെ ഹാസ്യ പരിപാടിയുമായി ബന്ധപ്പെട്ട വിവാദം ശക്തമായതിനെ തുടർന്ന്, ചൊവ്വാഴ്ച രാത്രി കുനാൽ കമ്ര പ്രസ്താവന പുറത്തിറക്കിയിരുന്നു. ഏകനാഥ് ഷിൻഡെക്കെതിരെയുള്ള പരാമർശത്തിൽ മാപ്പു പറയില്ലെന്ന് കുനാൽ കമ്ര വ്യക്തമാക്കി. ആവിഷ്കാരസ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചത്. അതിന് മാപ്പുപറയേണ്ട ആവശ്യമില്ല. പൊലീസിനോടും കോടതിയോടും സഹകരിക്കും. തനിക്കെതിരെ കേസെടുത്ത പൊലീസ്, പരിപാടി അവതരിപ്പിച്ച കെട്ടിടം അടിച്ചുതകർത്തവർക്കെതിരെ കേസെടുക്കണമെന്നും കുനാൽ ക്രമ ആവശ്യപ്പെട്ടു.
🍿 🍿 🍿 pic.twitter.com/KiDBbvaxSL
— Kunal Kamra (@kunalkamra88) March 26, 2025
കേസിൽ മുംബൈ പൊലീസ് കുനാൽ കമ്രയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനായി മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന കുനാൽ കമ്ര, ശിവസേന പ്രവർത്തകർ തൻ്റെ പരിപാടിയുടെ വേദി തകർക്കുകയും തൻ്റെ ചിത്രങ്ങളും കോലങ്ങളും കത്തിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ 'ഹം ഹോംഗെ കങ്കാൾ, ഹം ഹോംഗെ കങ്കാൾ ഏക് ദിൻ... മൻ മേം അന്ധവിശ്വാസ്, ദേശ് കാ സത്യനാഷ്...' എന്ന പാരഡി ഗാനത്തോടൊപ്പം കൂട്ടിച്ചേർത്ത് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Kunal Kamra, facing criticism for calling Eknath Shinde a 'traitor', released a new video trolling Finance Minister Nirmala Sitharaman. He used a parody of 'Hawa Hawai' to criticize the tax system and government policies.
#KunalKamra, #NirmalaSitharaman, #Troll, #Politics, #Comedy, #India