(www.kvartha.com 31.10.2016) ബോളിവുഡ് നടിയും ഇന്ത്യക്കാരിയുമായ ലിസ ഹെയ്ഡന് ഒടുവില്‍ മനം പോലെ മംഗല്യം. പാക്കിസ്ഥാന്‍ വംശജനും ബ്രിട്ടനില്‍ വ്യവസായിയുമായ ഡിനോ ലാല്‍വാനിയെയാണ് ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം നടി വരണമാല്യം ചാര്‍ത്തിയത്. വിവാഹത്തിന് വേദിയായതാകട്ടെ, തായ്‌ലന്റിലെ കടല്‍ത്തീരവും. പ്രശസ്ത ഡിസൈനര്‍ മാലിനി രമാനിയാണ് ലിസയുടെ വിവാഹവസ്ത്രം തയ്യാറാക്കിയത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ വീഡിയോ ചടങ്ങില്‍ പങ്കെടുത്തത ലിസയുടെ സഹോദരി മാലിക ഹെയ്ഡന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. കൂടാതെ, വിവാഹ ചിത്രങ്ങള്‍ ലിസയും സഹോദരിയും ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്
അടുത്തിടെ, താന്‍ വിവാഹിതയാകുന്നുവെന്ന് അറിയിച്ച് ലിസ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

മോഡലിങ് രംഗത്ത് നിന്ന് ബോളിവുഡിലെത്തിയ ലിസ, ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തയായത്. അടുത്തിടെ ഇറങ്ങിയ ഹൗസഫുള്‍ ത്രീയിലും യേ ദില്‍ ഹേ മുഷ്‌കിലും ലിസ പ്രധാന വേഷത്തിലെത്തി..
ലിസയുടെ അച്ഛന്‍ തമിഴ്‌നട് സ്വദേശിയും അമ്മ ആസ്‌ട്രേലിയക്കാരിയുമാണ്.സിനിമ നടി എന്നതിലുപരി അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധേയയായ മോഡലാണ് ലിസ
Also Read: കാറിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന കാസര്‍കോട് സ്വദേശിയുടെ സ്വര്‍ണ മാലയും പണവും കവര്‍ച്ച ചെയ്തു
Keywords: Actress, Bollywood, Marriage, Love, models, Friends, Sea, Photo, film, Entertainment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.