ഞാന്‍ ജീവിച്ചിരിപ്പുണ്ട്, വീട്ടില്‍ സമാധാനത്തോടെ വിശ്രമിക്കുന്നു: വ്യാജവാര്‍ത്തകള്‍ക്കെതിരെ ഗായകന്‍ ലകി അലി

 



ന്യൂഡെല്‍ഹി: (www.kvartha.com 06.05.2021) 'ഞാന്‍ ജീവിച്ചിരിപ്പുണ്ട്, വീട്ടില്‍ സമാധാനത്തോടെ വിശ്രമിക്കുന്നു..' വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ഗായകന്‍ ലകി അലി. 90കളില്‍ തിളങ്ങിനിന്ന പോപ് ഗായകന്‍ ലകി കോവിഡ് ബാധിച്ച് മരിച്ചുവെന്ന തരത്തിലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുള്ള ലകി അലി ബോളിവുഡ് പിന്നണി ഗാനരംഗത്തും തിളങ്ങിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ മരിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി അലി രംഗത്തെത്തി. വീട്ടില്‍ സമാധാനത്തോടെ വിശ്രമിക്കുകയാണെന്നും തമാശരൂപത്തില്‍ ലകി അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'എല്ലാവര്‍ക്കും ഹായ്, ഞാന്‍ ജീവിച്ചിരിപ്പുണ്ട്, വീട്ടില്‍ സമാധാനത്തോടെ വിശ്രമിക്കുന്നു. നിങ്ങളെല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. ഈ വിനാശകരമായ സമയത്ത് ദൈവം നമ്മെയെല്ലാം സംരക്ഷിക്കട്ടെ' ലകി അലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

ഞാന്‍ ജീവിച്ചിരിപ്പുണ്ട്, വീട്ടില്‍ സമാധാനത്തോടെ വിശ്രമിക്കുന്നു: വ്യാജവാര്‍ത്തകള്‍ക്കെതിരെ ഗായകന്‍ ലകി അലി


അലിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ അലിയുടെ സുഹൃത്തും നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ നഫീസ അലിയും രംഗത്തെത്തിയിരുന്നു. 'ലകിക്കൊരു കുഴപ്പവുമില്ല, ഉച്ചക്ക് ശേഷം ഞങ്ങള്‍ ചാറ്റ് ചെയ്തതാണ്. അദ്ദേഹം കുടുംബത്തോടൊപ്പം അദ്ദേഹത്തിന്റെ ഫാമിലാണ്. അവിടെ കോവിഡില്ല. ആരോഗ്യവാനായിരിക്കുന്നു' നഫീസ ട്വിറ്ററില്‍ കുറിച്ചു.

Keywords:  News, National, India, New Delhi, Singer, Fake, Instagram, Bollywood, Twitter, Friend, Social Media, Entertainment, COVID-19, Health, Trending, Lucky Ali rubbishes rumours of his death, jokes he's resting in peace at home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia