Film City | കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍; മുംബൈക്കും താനെയ്ക്കുമിടയില്‍ ഫിലിം സിറ്റി നിര്‍മിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍കാര്‍

 



മുംബൈ: (www.kvartha.com) കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തോടെ മുംബൈക്കും താനെയ്ക്കുമിടയില്‍ ഫിലിം സിറ്റി നിര്‍മിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍കാര്‍. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫിലിം സിറ്റിയില്‍ നിന്ന് താനെയിലേക്കും മുംബൈയിലേക്കും 23 കിലോമീറ്ററാവും ദൂരം.

കലാകാരന്മാര്‍ക്ക് വിശാലമായ വേദിയൊരുക്കുന്നതിനായി മുംബൈയ്ക്കും താനെ നഗരത്തിനും ഇടയില്‍ ഫിലിം സിറ്റി ആസൂത്രണം ചെയ്യാന്‍ മഹാരാഷ്ട്ര സര്‍കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഞായറാഴ്ച നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.

ശ്രദ്ധേയനായ മറാത്തി നാടക നടന്‍ പ്രശാന്ത് ദാംലെ തന്റെ 'ഏക ലഗ്‌നാചി ഗോഷ്ത്' എന്ന നാടകത്തിന്റെ 12,500-ാമത് പ്രദര്‍ശനത്തിന് ആദരമര്‍പിച്ച് സംസാരിക്കവെയാണ് ഷിന്‍ഡെ ഇക്കാര്യം അറിയിച്ചത്. ദാംലെയ്ക്ക് പത്മ പുരസ്‌കാരം നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ടെന്നും
സംസ്ഥാന സര്‍കാര്‍ മറാത്തി നാടകത്തെയും സിനിമയെയും പിന്തുണയ്ക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.

Film City | കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍; മുംബൈക്കും താനെയ്ക്കുമിടയില്‍ ഫിലിം സിറ്റി നിര്‍മിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍കാര്‍


സംസ്ഥാന തലസ്ഥാനത്ത് നിന്ന് 23 കിലോമീറ്റര്‍ അകലെയാണ് താനെ സ്ഥിതി ചെയ്യുന്നത്. നാടക ഓഡിറ്റോറിയങ്ങളുടെ അവസ്ഥ അവലോകനം ചെയ്യുന്നതിനും പരിശോധിക്കുന്നതിനും അവ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഒരു നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,Mumbai,Business,Minister,CM,Entertainment,Finance, Maharashtra govt will plan film city between Mumbai and Thane: CM Shinde
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia