ബോളിവുഡ് നടി മലൈക അറോറയ്ക്ക് കാറപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സുഖം പ്രാപിച്ച് വരുന്നു

 



മുംബൈ: (www.kvartha.com 03.04.2022) പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. മുംബൈ -പുനെ എക്‌സ്പ്രസ് വേയില്‍വച്ചാണ് അപകടം സംഭവിച്ചത്. മലൈക സഞ്ചരിച്ച കാര്‍ ഉള്‍പെടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുണെയില്‍ ഒരു ഫാഷന്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഇവരെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിക്ക് കണ്ണിനാണ് പരുക്കേറ്റതെന്നാണ് വിവരം. നടി സുഖം പ്രാപിച്ച് വരുന്നു. അതേസമയം, പരിക്ക് ഗൗരവമുള്ളതല്ലെന്ന് നടിയുടെ സഹോദരി അമൃത അറോറ അറിയിച്ചു. 

ബോളിവുഡ് നടി മലൈക അറോറയ്ക്ക് കാറപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സുഖം പ്രാപിച്ച് വരുന്നു


നിസാര പരിക്കുകളാണ് താരത്തിനുള്ളതെന്നും ഞായറാഴ്ചയോടെ താരം ആശുപത്രി വിടുമെന്നും നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മലൈകയുടെ റേഞ്ച് റോവര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ പുനെയില്‍ നടന്ന ഫാഷന്‍ ഇവന്റിന്റെ വിശേഷങ്ങളെല്ലാം മലൈക സമൂഹ മാധ്യമം വഴി പങ്കുവച്ചിരുന്നു.

ഇവന്റില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മകനെ കൂടെ കൂട്ടാന്‍ സാധിച്ചില്ലെന്നും അവനെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും മലൈക കുറിച്ചിരുന്നു. ബോളിവുഡ് നടിയാണെങ്കിലും കേരളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് 48 കാരിയായ മലൈക. താരം ചുവടുവെച്ച ബോളിവുഡ് ഗാനങ്ങള്‍ ഹിറ്റായതിനാലാണ് മലൈകയ്ക്ക് കേരളത്തിലും ആരാധകരുണ്ടായിരുന്നത്.

Keywords:  News, National, India, Mumbai, Entertainment, Accident, Actress, Models, Injured, Hospital, Treatment, Malaika Arora injured in car accident; admitted to hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia