'ഛയ്യ ഛയ്യാ' ലുക്കുമായി മലൈക അറോറ; 46ലും ചുവപ്പ് ലെഹങ്കയില്‍ മനോഹരിയായുള്ള താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

 



മുംബൈ: (www.kvartha.com 16.11.2020) ബോളിവുഡ് ഫാഷന്‍ ലോകത്ത് യുവനടിമാരുടെ ഒരു വെല്ലുവിളിയാണ് മലൈക അറോറ എന്ന 46കാരി. ശരീരസൗന്ദര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലിത്തുന്ന മലൈകക്ക് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. എത്നിക് വസ്ത്രത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

'ഛയ്യ ഛയ്യാ' ലുക്കുമായി മലൈക അറോറ; 46ലും ചുവപ്പ് ലെഹങ്കയില്‍ മനോഹരിയായുള്ള താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍


ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ചുവപ്പ് ലെഹങ്കയില്‍ അതിസുന്ദരിയായാണ് മലൈക ഉള്ളത്. സില്‍വര്‍ എംബ്രായ്ഡറിയാല്‍ സമൃദ്ധമായ കറുപ്പ് നിറത്തിലുള്ള ബ്ലൗസ് വസ്ത്രത്തിന് കൂടുതല്‍ എടുപ്പ് നല്‍കുന്നു. പ്രശസ്ത ഡിസൈനറായ അനാമിക ഖന്നയാണ് താരത്തിനു വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്തത്.

അതേസമയം, ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ 'ഛയ്യ ഛയ്യാ' ഗാനം ഓര്‍മ വരുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. പ്രശസ്തമായ ഛയ്യ ഛയ്യാ ഗാനത്തിലും ചുവപ്പും കറുപ്പും കോമ്പിനേഷനിലുള്ള വസ്ത്രമാണ് മലൈക ധരിച്ചിരുന്നത്. 


Keywords:  News, National, India, Mumbai, Entertainment, Actress, Social Network, Instagram, Photo, Malaika Arora recreates her ‘Chaiyaan Chaiyaan’ look
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia