Release | സമകാലിക പ്രസക്തിയുള്ള കഥയുമായ് ഗുരു ഗോവിന്ദ്! '1098' ജനുവരി 17ന് തിയറ്ററുകളില്‍

 
 Malayalam movie 1098 poster, Santhosh Keezhattoor
 Malayalam movie 1098 poster, Santhosh Keezhattoor

Image: Arranged

● സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ എന്നിവർ പ്രധാന വേഷങ്ങളിൽ
● ഒരു കുട്ടിയുടെ പരാതിയിൽ നിന്നും തുടങ്ങുന്ന കഥ
● സമൂഹത്തിലെ പ്രധാന പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്നു

കൊച്ചി: (KVARTHA) സന്തോഷ് കീഴാറ്റൂര്‍, അഡ്വക്കേറ്റ് ഷുക്കൂര്‍, മോനിഷ മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന '1098' (ടെന്‍ നയിന്‍ എയിട്ട്) ജനുവരി 17ന് തിയറ്ററുകളിലെത്തും. മെറ്റാമോര്‍ഫോസിസ് മൂവി ഹൗസിന്റെ ബാനറില്‍ സി ജയചിത്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ചൈല്‍ഡ് ഹെല്‍പ്ലൈനിലേക്ക് ഒരു അജ്ഞാത ഫോണ്‍ കാള്‍ വരുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ യാത്ര തുടങ്ങുന്നത്. ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാര്‍ത്ഥിയെ ഗ്രാമീണ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വ്യക്തമായ കാരണമില്ലാതെ പുറത്താക്കുന്നു. ഇതിനെതിരെ ചൈല്‍ഡ് ലൈനിന് പരാതി ലഭിക്കുകയും അവര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. അന്വേഷണത്തില്‍ സാമൂഹികവും രാഷ്ട്രീയവുമായ ചില കാരണങ്ങള്‍ കണ്ടെത്തുകയും വിദ്യാര്‍ത്ഥിയെ പുറത്താക്കിയതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആകാംക്ഷഭരിതമായ മുഹൂര്‍ത്തങ്ങളിലേക്കാണ് കാഴ്ചക്കാരെ കൂട്ടികൊണ്ടുപോവുന്നത്. രാജേഷ് പൂന്തുരുത്തി, രജത് രാജന്‍, അനുറാം എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: പ്രിയന്‍, ചിത്രസംയോജനം: രഞ്ജിത്ത് പുത്തലത്ത്, സംഗീതം: ഹരിമുരളി ഉണ്ണികൃഷ്ണന്‍, സൗണ്ട്: എം ഷൈജു, കലാ സംവിധാനം: ഷെബി ഫിലിപ്, വസ്ത്രാലങ്കാരം: അനു ശ്രീകുമാര്‍, മേക്കപ്പ്: സുനിത ബാലകൃഷ്ണന്‍, ആര്‍ട്ട് അസോസിയേറ്റ്: ശ്രീജിത്ത് പറവൂര്‍, കളറിസ്റ്റ്: ജിതിന്‍ കുംബുകാട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീകാന്ത് രാഘവ്, അസോസിയേറ്റ് ഡയറക്ടേര്‍സ്: അപര്‍ണ കരിപ്പൂല്‍, വിനീഷ് കീഴര, സ്റ്റില്‍സ്: മനു കാഞ്ഞിരങ്ങാട്.

#MalayalamCinema #NewRelease #1098Movie #SocialDrama #ChildRights #IndianCinema #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia