Crisis | വൻമരങ്ങൾ ഒന്നൊന്നായി വീഴുന്നു; ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പുറത്തും കൊടുങ്കാറ്റ്

 
A protest against assault in the Malayalam film industry
A protest against assault in the Malayalam film industry

Image Credit: Facebook/ Sidhique, Website/ Kerala Chalachitra Academy

* ഇനിയും ഒട്ടേറെ തലകൾ തെറിക്കുമെന്ന ആശങ്ക ചലച്ചിത്ര മേഖലയിൽ നിന്നും ഉയർന്നിട്ടുണ്ട്

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മലയാള സിനിമയിലെ രണ്ടു വൻ മരങ്ങൾ വീണപ്പോൾ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്ന ചോദ്യമുയരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക പീഡന ആരോപണങ്ങൾക്കും തൊഴിൽ നിഷേധങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ള നീണ്ട നിര തന്നെയാണ് പ്രതികൂട്ടിൽ നിൽക്കുന്നത്. എന്നാൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പുറത്ത് ആരോപണങ്ങളുമായി നടിമാർ രംഗത്തുവന്നതാണ് സി.പി.എമ്മിനെയും സർക്കാരിനെയും വെട്ടിലാക്കിയത്. 

A protest against assault in the Malayalam film industry

ഇതോടെയാണ് രഞ്ജിത്തിന് പുറത്തേക്കുള്ള വഴി തുറന്നത്. മുഖ്യമന്ത്രി ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷസ്ഥാനത്തിൽ നിന്നുള്ള രാജി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം ബംഗാളി നടി ശ്രീലത മിത്ര സി.പി.എം അംഗവും പാർട്ടി ബംഗാൾ ഘടകത്തിൻ്റെ സാംസ്കാരിക സംഘടനകളുടെ മുന്നണി പോരാളിയാണ്. ശ്രീലേഖ മിത്ര' ഇവർ മറ്റൊരു ഇടതു സഹയാത്രികനായ സംവിധായകൻ രഞ്ജിത്തിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ദേശീയ മാധ്യമങ്ങളും ബംഗാളി പത്രങ്ങളും വാർത്തയാക്കിയതോടെയാണ് സംസ്ഥാന സർക്കാരിന് സംഗതി കൈവിട്ടുപോകുമെന്ന ഭയം ഉടലെടുത്തത്. 

ഹേമ കമ്മിറ്റി റിപ്പോർട്ട് കൊടുങ്കാറ്റായി ഉയരാൻ തുടങ്ങിയതോടെ ഇനിയും ഒട്ടേറെ തലകൾ തെറിക്കുമെന്ന ആശങ്ക ചലച്ചിത്ര മേഖലയിൽ നിന്നും ഉയർന്നിട്ടുണ്ട്. താരാസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് ലൈംഗിക ആരോപണ വിവാദങ്ങളിൽ  രാജിവെച്ചതോടെ മലയാള സിനിമകടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. അമ്മ ഭാരവാഹിയായ ജഗദീഷിൻ്റെ നേതൃത്വത്തിൽ അതിശക്തമായ എതിർപ്പാണ് ആരോപണ വിധേയർക്കെതിരെ നടക്കുന്നത്. 

സംഘടന പിളർപ്പിൻ്റെ വക്കിലെന്നാണ് വിവരം. സിദ്ദിഖിന് പകരം ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത് നേരത്തെ പീഡന ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടെ ബാബുരാജിനെയാണെന്നും വിമർശനത്തിന് കാരണമായിട്ടുണ്ട്. 2019 ൽ നടി അക്രമിക്കപ്പെട്ടപ്പോൾ വേട്ടക്കാരനായ നടന് അനുകുലമായി ബാബുരാജ് പ്രവർത്തിച്ചുവെന്നും ആരോപണമുണ്ട്.

#MalayalamCinema #HemaCommittee #IndianCinema #Bollywood #MeToo

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia