Film Festival | ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024: മികച്ച നടിയായി പാർവതി തിരുവോത്തും മികച്ച സീരിസ്നടിയായി നിമിഷ സജയനും
കാർത്തിക് ആര്യൻ മികച്ച നടൻ
മെൽബൺ: (KVARTHA) ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാളികൾക്ക് അഭിമാനനിമിഷം. മികച്ച നടിയായി പാർവതി തിരുവോത്തും മികച്ച സീരിസ്നടിയായി നിമിഷ സജയനും തെരഞ്ഞെടുക്കപ്പെട്ടു.
പാർവതിയുടെ 'ഉള്ളൊഴുക്ക്' എന്ന സിനിമയിലെ അഭിനയവും നിമിഷയുടെ 'പോച്ചർ' എന്ന സീരിസിലെ പ്രകടനവും നിരൂപക പ്രശംസ നേടിയിരുന്നു. ഇന്ത്യൻ സിനിമയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകൾക്ക് അവാർഡ് ലഭിച്ച അവസരത്തിൽ മലയാളികൾക്ക് ആഹ്ലാദിക്കാനുണ്ട്.
'ട്വൽത്ത് ഫെയിൽ' എന്ന ചിത്രമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. കാർത്തിക് ആര്യൻ 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായും അർഹനായി.
ഇന്ത്യൻ സിനിമയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ ആദരിച്ചുകൊണ്ട് നടന്ന ഈ അവാർഡ് ദാന ചടങ്ങ്, ഇന്ത്യൻ സിനിമയുടെ വൈവിധ്യത്തെയും സമ്പന്നതയെയും പ്രതിനിധീകരിക്കുന്നു.
പ്രധാന അവാർഡുകൾ:
മികച്ച നടൻ: കാർത്തിക് ആര്യൻ ('ചന്തു ചാമ്പ്യൻ')
മികച്ച നടി: പാർവതി തിരുവോത്ത് ('ഉള്ളൊഴുക്ക്')
മികച്ച ചിത്രം: ട്വൽത്ത് ഫെയിൽ
മികച്ച സീരീസ് നടി: നിമിഷ സജയൻ ('പോച്ചർ')
മികച്ച സംവിധായകൻ: കബീർ ഖാൻ ('ചന്തു ചാമ്പ്യൻ'), നിതിലൻ സ്വാമിനാഥൻ ('മഹാരാജ')
അംബാസിഡർ ഫോർ ഇന്ത്യൻ ആർട് ആന്റ് കൾച്ചർ: രാം ചരൺ