Entertainment | മമ്മൂട്ടി ചിത്രം ബസൂക്ക ഓണത്തിനോ? പുതിയ വെളിപ്പെടുത്തലുമായി അണിയറ പ്രവത്തകർ
തിരുവനന്തപുരം: (KVARTHA) ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി. മമ്മൂട്ടി നായകനായ ബസൂക്ക ചിത്രത്തിന്റെ ടീസർ ഓഗസ്റ്റ് 15 ന് പുറത്തിറങ്ങുന്നു.
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസിനെ കുറിച്ചുള്ള അപ്ഡേറ്റ് നടൻ മമ്മൂട്ടി തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.
പുതിയ പോസ്റ്ററിൽ എതിരാളിയെ നേരിടാൻ തയ്യാറെടുക്കുന്ന മമ്മൂട്ടിയെ കാണാം. ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾ നിർമ്മിച്ച തീയേറ്റർ ഓഫ് ഡ്രീംസാണ് ബസൂക്ക നിർമ്മിക്കുന്നത്. മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.