ബിഗ് ബജറ്റില്‍ മമ്മൂട്ടി; പിന്നണിയില്‍ പുലിമുരുകന്‍ ടീം; ഒപ്പം ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും വിഎഫ്എക്‌സ് ടീമും; മമ്മൂട്ടിയുടെ 2017ലെ പ്രധാന പ്രൊജക്ട്
Jan 1, 2017, 11:24 IST
കൊച്ചി: (www.kvartha.com 01.01.2017) മലയാളത്തില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ സിനിമാ ബോക്‌സോഫീസില്‍ ഇടം പിടിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം വീണ്ടും ബിഗ് ബഡ്ജറ്റ് ചിത്രവുമായി പുലിമുരുകന്‍ ടീം എത്തുന്നു. പുലിമുരുകനില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണെങ്കില്‍ ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തീയറ്റര്‍ കീഴടക്കാനെത്തുന്നത്.
മമ്മൂട്ടി, പൃത്വിരാജ്, ശ്രേയാ ഷരണ്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് ബിഗ് ബജറ്റ് ചിത്രമെത്തുന്നത്. പുതുവര്‍ഷ സമ്മാനമായി മമ്മൂട്ടിയുടെ വമ്പന്‍ ചിത്രം എത്തുന്നുവെന്ന സൂചന സംവിധായകന്‍ വൈശാഖ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. രാജാ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
2010ല്‍ തീയറ്ററുകളിലെത്തിയ ആദ്യ ഭാഗത്തിന് സിബി കെ തോമസും ഉദയകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. എന്നാല്‍ രാജാ 2 വിന് ഉദയകൃഷ്ണയാണ് തിരക്കഥ എഴുതുന്നത്. പോക്കിരിരാജയുടെയും പുലിമുരുകന്റെയും നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടം തന്നെയാണ് രാജാ 2 നിര്‍മ്മിക്കുന്നത്.
ഇന്ത്യയിലെ മികച്ച താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വിഎഫ്എക്‌സ് ടീമും പിന്നണിയില്‍ അണിനിരക്കുന്ന രാജ 2 ഇന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. മമ്മൂട്ടിയുടെ 2017ലെ പ്രധാന പ്രൊജക്ടും കൂടിയാണ് രാജ 2. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രം ഒരു പക്ഷേ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബജറ്റ് ഏറിയ സിനിമയായിരിക്കുമെന്നാണ് വിവരം.
Keywords: Kerala, Mammootty, film, Entertainment, Malayalam, Kochi, Mohanlal, Big Budget, Prithwiraj, Shreya Sharan, India, Raja 2, Vyshakh, Pulimurukan Team, Tomichan Mulakupadam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.