ഓ കാതല്‍ കണ്മണി ജീവനെടുക്കുന്നു; ഇതുവരെ രണ്ട് ആത്മഹത്യകള്‍!

 


കോയമ്പത്തൂര്‍: (www.kvartha.com 21/04/2015) മണിരത്‌നത്തിന്റെ പുതിയ ചിത്രമായ ഓ കാതല്‍ കണ്മണി രണ്ട് ജീവനുകളെടുത്തതായി റിപോര്‍ട്ട്. തമിഴ്‌നാട്ടിലാണ് രണ്ട് സംഭവങ്ങളും നടന്നത്.

കാതല്‍ കണ്മണി കാണാന്‍ വിളിച്ചിട്ട് കാമുകി എത്താത്തതിനെ തുടര്‍ന്ന് കാമുകന്‍ ജീവനൊടുക്കിയ സംഭവമാണ് ആദ്യത്തേത്. കോയമ്പത്തൂരിലെ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയ ജെ ജെയ്ശങ്കറാണ് ആത്മഹത്യ ചെയ്തത്. ബി.ആര്‍ പുരത്തിനടുത്താണ് ഇയാള്‍ തൂങ്ങിമരിച്ചത്.

ഭര്‍ത്താവ് കാതല്‍ കണ്മണി കാണാന്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതാണ് രണ്ടാമത്തെ കേസ്. പി സത്യപ്രിയ(31)യാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ചായിരുന്നു ആത്മഹത്യ. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം.
ഓ കാതല്‍ കണ്മണി ജീവനെടുക്കുന്നു; ഇതുവരെ രണ്ട് ആത്മഹത്യകള്‍!

SUMMARY: COIMBATORE: Refusal by his girlfriend to accompany him to the just-released celluloid romantic drama, O Kadhal Kanmani, drove a 29-year-old sales executive in Coimbatore to suicide on a day when a woman killed herself because her husband would not take her to a movie.

Keywords: O Kadhal Kanmani, Romantic Drama, Dulquer Salman, Nithya Das, Mani Ratnam,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia