Manju Warrier | ആരാധകരുടെ മനംകവര്‍ന്ന് മഞ്ജു വാര്യര്‍; തരംഗമായി പുതിയ ചിത്രങ്ങള്‍
'ആത്മാവ് ശരീരത്തിനുള്ളില്‍ നൃത്തം ചെയ്യുന്നു'.
സില്‍വറിലും മജന്തയിലുമാണ് ആക്‌സസറീസ്.
മുഖത്തിട്ട മേകപും സിംപിള്‍.
കൊച്ചി: (KVARTHA) ഏറെ ആരാധകരുള്ള നടി മഞ്ജു വാര്യര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. സിനിമയിലെ രണ്ടാം വരവിന് ശേഷം മഞ്ജു വാര്യരെ പ്രചോദനമായി കാണുന്നവരും കുറവല്ല. പ്രശ്‌നങ്ങളെ തരണം ചെയ്ത് സ്വയം സ്‌നേഹിക്കേണ്ട് എങ്ങനെയെന്ന് ഓരോരുത്തര്‍ക്കും ജീവിച്ച് കാണിച്ച് തരുകയാണ് മഞ്ജു വാര്യര്‍.
ഇപ്പോഴിതാ, മഞ്ജു പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ആരാധകരുടെ മനംകവര്‍ന്നിരിക്കുകയാണ് മഞ്ജു വാര്യരുടെ ഫോടോഷൂട്. മഞ്ജുവിന്റെ പ്രായം റിവേഴ്‌സ് ഗിയറിലാണ് എന്നായിരുന്നു ആരാധകരില്‍ ചിലരുടെ കമന്റ്. മഞ്ജുവിന് എന്നും മധുരപ്പതിനേഴാണെന്ന രീതിയിലും ആരാധകര്‍ കമന്റിട്ടിരിക്കുകയാണ്.
'ആത്മാവ് ശരീരത്തിനുള്ളില്‍ നൃത്തം ചെയ്യുകയാണ്.' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. പീകോക് ബ്ലൂ വി നെക് സ്ലീവ്‌ലെസ് ടോപും ജീന്‍സുമാണ് ഔട്ഫിറ്റ്. ടോപിന് ഇണങ്ങുന്ന നീളത്തിലുള്ള മജന്ത നിറത്തിലുള്ള ഷ്രഗും ധരിച്ചിട്ടുണ്ട്.
സില്‍വറിലും മജന്തയിലുമാണ് ആക്‌സസറീസ്. നെറ്റിയുടെ വശങ്ങളില്‍ നിന്ന് പിന്നിയ മുടി അഴിച്ചിട്ടിരിക്കുന്നു. സില്‍വറിലുള്ളതാണ് വളകളും കമ്മലും. മുഖത്തിട്ട മേകപും വളരെ സിംപിളാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റികാണ് താരം ഉപയോഗിച്ചിരിക്കുന്നത്.