Recognition | 'ലയം' ദേശീയ പുരസ്‌കാരം നടനും സംവിധായകനുമായ മഞ്ജുളന് സമ്മാനിക്കും
● ചടങ്ങ് ഒക്ടോബര്‍ 26 ന് ഡെല്‍ഹിയില്‍.
● 25,000 രൂപയും പ്രശസ്തിഫലകവും സമ്മാനം.
● പയ്യന്നൂര്‍ പെരുന്തട്ട സ്വദേശിയാണ് മഞ്ജുളന്‍.
കണ്ണൂര്‍: (KVARTHA) ഓള്‍ ഇന്‍ഡ്യാ മലയാളി അസോസിയേഷന്റെയും (AIMA) കേരള സംഗീത നാടക അകാഡമിയുടേയും അംഗീകാരത്തോടെ ഡെല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ലയം ഓര്‍കസ്ട്രാ ആന്‍ഡ് കല്‍ചറല്‍ ഗ്രൂപിന്റെ ദേശീയ പുരസ്‌കാരം നടനും സംവിധായകനുമായ മഞ്ജുളന് സമ്മാനിക്കും.
ഇരുപത് വര്‍ഷത്തോളം ഇന്‍ഡ്യക്ക് അകത്തും പുറത്തുമായി 2500 ഇല്‍ അധികം വേദികളില്‍ സോളോ ഡ്രാമ 'കൂനന്‍' അവതരിപ്പിച്ച് റെകോര്‍ഡ് സൃഷ്ടിക്കുകയും നാടക - സിനിമ രംഗത്ത് നൂതനമായ അഭിനയ പരിശീലന പദ്ധതികള്‍ ആവിഷ്‌കരിച്ച് അനവധി മികച്ച ശിഷ്യ സമ്പത്ത് സംഭാവന ചെയ്തതും പരിഗണിച്ചാണ് അവാര്‍ഡ്.
ഒക്ടോബര്‍ 26 ന് ഡെല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് തുകയായ 25,000 രൂപയും പ്രശസ്തിഫലകവും സമ്മാനിക്കുമെന്ന് ലയം പ്രസിഡന്റ് അജി കുമാര്‍ മേടയില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പെരുന്തട്ട സ്വദേശിയാണ് മഞ്ജുളന്‍. 'ഡിസംബര്‍' ഉള്‍പെടെയുള്ള സിനിമകളില്‍ അഭിനയിക്കുകയും പ്രശസ്തമായ 'കേളു' നാടകം സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
#Manjulan #LayamNationalAward #MalayalamCinema #IndianTheatre #Koonan #Actor #Director #AIMA #KeralaSangeethaNatakaAcademy