Cinema | ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ ചിത്രീകരണം പൂർത്തിയായി
രവി ബസ്റൂറാണ് മാർക്കോയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്
കൊച്ചി: (KVARTHA) ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ആക്ഷൻ ചിത്രം 'മാർക്കോ'യുടെ ചിത്രീകരണം പൂർത്തിയായി.
ചിത്രത്തിലെ ആക്ഷൻ സീക്വൻസുകൾക്ക് മാത്രം 60 ദിവസം ചിലവഴിച്ചിരിക്കുന്നു. കലൈ കിങ്സൺ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ. ഉണ്ണി മുകുന്ദൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കുമെന്ന് പറഞ്ഞിരുന്നു.
കെജിഎഫ് പോലുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകിയ രവി ബസ്റൂർ ആണ് മാർക്കോയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഷെരീഫ് മുഹമ്മദ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തി തരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഷമ്മി തിലകന്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരും ഈ ചിത്രത്തിലൂടെ അരങ്ങേറുന്നു.
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് കലാസംവിധാനം ഒരുക്കിരിക്കുന്നത് മ്പുനിൽ ദാസാണ്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഷെമീർ മുഹമ്മദ്.