Box Office | ബോക്സ് ഓഫീസ് വിജവുമായി മാരി സെൽവരാജ് ചിത്രം 'വാഴൈ'
'പരിയേറും പെരുമാൾ' ചിത്രത്തിലൂടെ ശ്രദ്ധേയനായ മാരി സെൽവരാജ്, 'കർണ്ണൻ' എന്ന ചിത്രത്തിലൂടെ തന്റെ മികവ് പുലർത്തി.
ചെന്നൈ: (KVARTHA) മാരി സെൽവരാജ് ഒരുക്കിയ പുതിയ ചിത്രം 'വാഴൈ' ബോക്സ് ഓഫീസിൽ വൻ വിജയം.
കലൈയരശൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 11 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
'പരിയേറും പെരുമാൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മാരി സെൽവരാജ്, 'കർണ്ണൻ' എന്ന ചിത്രത്തിലൂടെ തന്റെ മികവ് പുലർത്തി. തുടർന്ന് ഉദയനിധി സ്റ്റാലിനെ നായകനാക്കി ഒരുക്കിയ 'മാമന്നൻ' എന്ന ചിത്രവും വൻ വിജയമായിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് എആർ റഹ്മാനായിരുന്നു.
മാരി സെൽവരാജിന്റെ അടുത്ത ചിത്രം ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന 'ബൈസൺ' ആണ്. കബഡി താരമായ ഒരു ചെറുപ്പക്കാരനെയാണ് ധ്രുവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരൻ, അഴകം പെരുമാൾ, ലാൽ, ഹരി കൃഷ്ണൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.