ആഞ്ജലീനയുടെ ഭ‍ർത്താവിനെ തട്ടിയെടുക്കേണ്ട കാര്യം തനിക്കില്ലെന്ന് മരിയൻ കോർടിലാഡ്

 


ആഞ്ജലസ്: (www.kvartha.com 23.09.2016) ആഞ്ജലീന ജോളി-ബ്രാഡ്പിറ്റ് വേർപിരിയലിനു കാരണം താനാണെന്ന ആരോപണത്തിന് മറുപടിയുമായി ഫ്രഞ്ച് നടി മരിയൻ കോർടിലാഡ് രംഗത്തെത്തി. ബ്രാഡ്പിറ്റിനെ തട്ടിയെടുക്കേണ്ട ആവശ്യം തനിക്കില്ലെന്നാണ് മരിയൻ ആഞ്ജലീനക്ക് മറുപടി നൽകിയത്. തനിക്ക് തന്നെ സ്‌നേഹിക്കുന്നവനും സുന്ദരനുമായ ഒരു ഭർത്താവ് കൂടെയുണ്ട്. അതുകൊണ്ട് ബ്രാഡ്പിറ്റിനെ തട്ടിയെടുക്കേണ്ട കാര്യവുമില്ല. അയാളുടെ രണ്ടാമത്തെ കുട്ടിയെ താൻ ഗർഭം ധരിച്ചിരിക്കുകയാണെന്നും താരം ഇൻസ്റ്റാഗ്രാമിലൂടെ നൽകിയ മറുപടിയിൽ വ്യക്തമാക്കി.

ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ആഞ്ജലീന മരിയനുമായി ബ്രാഡ്പിറ്റിന്റെ സിനിമയുടെ സെറ്റിലെത്തി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി മരിയൻ ഇൻസ്റ്റഗ്രാമിലെത്തിയത്. സാധാരണഗതിയിൽ താൻ ഇതുപോലുള്ള കാര്യങ്ങൾക്ക് മറുപടി പറയുകയോ അതിനെ ഗൗരവമായി എടുക്കുകയോ ചെയ്യാറുള്ളതല്ല. എന്നാൽ താൻ സ്‌നേഹിക്കുന്ന ആൾക്കാരെ കൂടി ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് മറുപടി പറയുന്നതെന്നും മരിയൻ വ്യക്തമാക്കി.
ആഞ്ജലീനയുടെ ഭ‍ർത്താവിനെ തട്ടിയെടുക്കേണ്ട കാര്യം തനിക്കില്ലെന്ന് മരിയൻ കോർടിലാഡ്

എട്ടു വർഷമായി ഗ്വില്ലേമ കാനെറ്റും താനും ഒരുമിച്ച് ജീവിക്കുന്നു. ഇതിൽ ഒരു കുട്ടിയുമുണ്ട്. ഒരു കുട്ടി ഇപ്പോൾ ഗർഭത്തിലുമാണ്. അന്നുമുതൽ തന്റെ കൂടെയുള്ള കാനറ്റ് തന്നെയാണ് തന്റെ പ്രണയവും ഏറ്റവും അടുത്ത സുഹൃത്തും. തനിക്ക് അത് മാത്രം മതിയെന്നും പറഞ്ഞിട്ടുണ്ട്. താൻ ഹതാശയാണെന്ന് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി പറയുന്നതായും ഇത്തരം സൃഷ്ടിപരമായ പരദൂഷണങ്ങൾ തന്നെ ബാധിക്കാറില്ലെന്നും മരിയൻ വ്യക്തമാക്കി. ബ്രാഡിനും ആഞ്ജലീനയ്ക്കും എല്ലാ വിധ നന്മ നേർന്നുകൊണ്ട് അവസാനിപ്പിച്ചിരിക്കുന്ന സന്ദേശത്തിൽ പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ സിനിമ അലൈഡിലെ ബ്രാഡ്പിറ്റുമായുള്ള തന്റെ കിടപ്പറ രംഗം നല്ല രസതന്ത്രത്തിലുള്ളതും കാണികളെ ഉത്തേജിപ്പിക്കുന്നതുമായിരിക്കട്ടെയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

SUMMARY: The actor Marion Cotillard has issued a statement denying involvement in the forthcoming divorce of Brad Pitt and Angelina Jolie. Rumours of a relationship between the star of La Vie en Rose and Pitt, with whom she appears in upcoming second world war drama Allied, began circulating the same day as the announcement and were followed on Wednesday by reports that the actor was pregnant.

Keywords: Actor, Marion Cotillard, Issued, Statement, Denying, Involvement, Brad Pitt, Angelina Jolie

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia