Completion | എംസി ജോസഫ് സംവിധാനം ചെയ്യുന്ന 'മീശ' ചിത്രീകരണം പൂർത്തിയായി

 
Meesha Film Shooting Completed
Meesha Film Shooting Completed

Image Credit: Instagram/ Meesha Movie

യൂണി‌കോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജൻ നിർവ്വഹിക്കുന്നു.

ചെന്നൈ: (KVARTHA) വികൃതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ എംസി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മീശ'യുടെ ചിത്രീകരണം പൂർത്തിയായി.

കതിർ, ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. 

യൂണി‌കോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജൻ നിർവ്വഹിച്ചു. 

സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതം. മനോജ് എഡിറ്റിംഗ്, പ്രവീൺ ബി മേനോൻ പ്രൊഡക്ഷൻ കൺട്രോളർ, സണ്ണി തഴുത്തല ലൈൻ പ്രൊഡ്യൂസർ, മഹേഷ് കലാസംവിധാനം, ജിതേഷ് പൊയ്യ മേക്കപ്പ്, സമീറ സനീഷ് കോസ്റ്റ്യൂംസ്, ബിജിത്ത് ധർമ്മടം സ്റ്റിൽസ്, തോട്ട് സ്റ്റേഷൻ ഡിസൈൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് സാങ്കേതിക വിഭാഗങ്ങളെ നയിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia