Cinema Passion | 'സിനിമയില്ലെങ്കില്‍ ചത്തുപോകും, അതിനുവേണ്ടി മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയാല്‍ രക്ഷപ്പെട്ടുവെന്ന് കരുതും'; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

 
Minister Suresh Gopi reveals about his passion, Suresh Gopi, cinema, acting, Union Minister. 
Minister Suresh Gopi reveals about his passion, Suresh Gopi, cinema, acting, Union Minister. 

Photo Credit: Instagram/Suresh Gopi

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പ്രതികരണം.

കൊച്ചി: (KVARTHA) സിനിമയില്‍ അഭിനയിക്കാനായില്ലെങ്കില്‍ താന്‍ ചത്തുപോകുമെന്ന് നിലപാടുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി (Suresh Gopi). കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ (Cinema) ചെയ്യുന്നതിനുവേണ്ടി, മന്ത്രി (Union Minister) സ്ഥാനത്തുനിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടുവെന്നും ചടങ്ങില്‍ ഹാസ്യ രൂപേണ താരം വ്യക്തമാക്കി.

സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. കിട്ടിയിട്ടില്ല. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താന്‍ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് താന്‍ എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ട്് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് എന്റെ പാഷണാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. സിനിമയില്‍ മാത്രം അല്ല പ്രശ്‌നങ്ങള്‍. എല്ലാ മേഖലയിലും അത്തരം കാര്യങ്ങള്‍ ഉണ്ട്. എല്ലാ സമ്പ്രദായത്തിനും ശുദ്ധി വേണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അത് കോട്ടം വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. വിശദമായ പ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല. ഫിലിം ചേംമ്പര്‍ യോഗത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച മൊഴികളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും എല്ലാവരുടെയും സ്വഭാവ സര്‍ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയാനാവില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. 

മാത്യു തോമസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പന്‍. 2020ഡല്‍ പ്രഖ്യാപിച്ച ചിത്രം പിന്നീട് മുടങ്ങിപ്പോയിരുന്നു. 250ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയില്‍ നേരത്തെ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. 25 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണ ലൊക്കേഷനുകള്‍ പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നിവിടങ്ങളിലായിരിക്കും.

#SureshGopi, #Cinema, #Acting, #Kerala, #UnionMinister, #MoviePassion

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia