സാന്താക്ലോസിന്റെ വേഷത്തില്‍ മോഡെല്‍ ജീവ; 'ചൂടന്‍ സാന്ത'യെന്ന് ആരാധകര്‍

 



കൊച്ചി: (www.kvartha.com 24.12.2021) കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് തിരുവനന്തപുരത്തുനിന്നും കൊച്ചിയിലെത്തി മോഡെലിംഗ് രംഗത്ത് ജീവ നമ്പ്യാര്‍ സജീവമായത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ വളരെ പെട്ടെന്ന് പേരെടുക്കുകയായിരുന്നു. ക്രിസ്മസിന് സാന്താക്ലോസിന്റെ വേഷത്തില്‍ ജീവ നമ്പ്യാര്‍ നടത്തിയ ഫോടോഷൂട് ഇപ്പോള്‍ വൈറലാകുകയാണ്.

കാറ്റാടി കൂട്ടങ്ങള്‍ നിറഞ്ഞ കടല്‍ തീരത്ത് സാന്തായുടെ തൊപ്പിയും കയ്യിലാത്ത ചുവന്ന നീളത്തിലുള്ള ഗൗണും ധരിച്ചാണ് ജീവയുടെ ക്രിസ്മസ് ഫോടോഷൂട്. 

സാന്താക്ലോസിന്റെ വേഷത്തില്‍ മോഡെല്‍ ജീവ; 'ചൂടന്‍ സാന്ത'യെന്ന് ആരാധകര്‍


സാമൂഹികമാധ്യമങ്ങളില്‍ ഏറെ സജീവമായ ജീവ, ഓരോ ആഘോഷവേളകളിലും ഫോടോഷൂട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വലിയ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള ജീവയെ 90 K യ്ക്ക് മുകളില്‍ പേരാണ് പിന്തുടരുന്നത്. 

ഭര്‍ത്താവിനൊപ്പം ഔടിങ് പോകുമ്പോള്‍ എടുക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ അടക്കം പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ജീവയില്‍ മോഡെല്‍ ആകാനുള്ള ഭംഗി ഫോടോഗ്രാഫെര്‍ അമല്‍ മോഹന്‍ കണ്ടെത്തുന്നതോടെയാണ് ജീവ മോഡെല്‍ ആയി വരുന്നത്. തന്റെ ചിത്രങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ജീവ, ഫിറ്റ്‌നസ് മോഡെലിംഗിന് പുറമെ മേകപ് ആര്‍ടിസ്റ്റ് കൂടിയാണ്.



Keywords:  News, Kerala, State, Kochi, Entertainment, Photo, Models, Social Media, Instagram,  Model Jeeva Nambiar Christmas photoshoot viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia