Movie | മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമോ!; ചിത്രം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ
11 വർഷങ്ങൾക്ക് മുമ്പ് കടൽകടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
കൊച്ചി: (KVARTHA) മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമോ എന്ന ചർച്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഒരു ഫോട്ടോയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും കൈകോർക്കുന്നു എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചിരിക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂർ പങ്കുവച്ചിരുന്നു.
11 വർഷങ്ങൾക്ക് മുമ്പ് കടൽകടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
അതേസമയം, മമ്മൂട്ടിയുടെ ബസൂക്ക എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും അഭിനയിക്കുന്നു.
മോഹൻലാലിന്റെ ബറോസ് എന്ന ചിത്രം ഒക്ടോബർ മൂന്നിന് തിയേറ്ററുകളിൽ എത്തും. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനെ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.