Controversy | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷമുള്ള മോഹന്‍ലാലിന്റെ ആദ്യ പൊതുപരിപാടി; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനെത്തി; കനത്ത പൊലീസ് സുരക്ഷ

 
Mohanlal Breaks Silence Amidst Hema Committee Controversy
Mohanlal Breaks Silence Amidst Hema Committee Controversy

Photo Credit: Facebook / Mohanlal

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നത്.
 

തിരുവനന്തപുരം: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു മലയാള സിനിമാമേഖലയിലുണ്ടായ ആരോപണങ്ങള്‍ക്കിടെ ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് നടന്‍ മോഹന്‍ലാല്‍. തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനെത്തിയതാണ് താരം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരിപാടി നടക്കുന്ന ഹാള്‍ കനത്ത പൊലീസ് കാവലിലാണ്. ശനിയാഴ്ച  മൂന്ന് പരിപാടികളില്‍ താരം പങ്കെടുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

അല്‍പസമയത്തിനകം തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങളായിട്ടും ഇതേ കുറിച്ച് പ്രതികരിക്കാത്ത സൂപ്പര്‍ താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിയുകയും ചെയ്തു. 

മാധ്യമങ്ങളെ കാണുന്നതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും നടന്മാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളിലും താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിലും മോഹന്‍ലാല്‍ പ്രതികരിക്കുമെന്നാണ് അറിയുന്നത്.  കേരളത്തിലും പുറത്തും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. ഇത്രയൊക്കെ വിവാദമുണ്ടായിട്ടും നിലപാട് വ്യക്തമാക്കാത്ത താര രാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ അന്യ ഭാഷാ ചിത്രങ്ങളിലെ നായികമാരും പ്രതികരിച്ചിരുന്നു.

#Mohanlal #HemaCommittee #MalayalamCinema #Kerala #India #Controversy #Cricket #Bollywood #Kollywood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia