മഹാഭാരതത്തിൻറെ അർത്ഥം സംഘികൾക്ക് മനസ്സിലാക്കാൻ മോഹൻലാലിന്‍റെ ബ്ലോഗ് പോസ്റ്റ് പ്രതീക്ഷിച്ച് വി ടി ബൽറാം എം എൽ എ

 


തിരുവനന്തപുരം: (www.kvartha.com 25.05.2017) എം ടിയുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ സിനിമയാവുന്നത് പലവിധത്തിലാണ് സ്വീകരിക്കപ്പെട്ടത്. സംഘപരിവാർ സിനിമയ്ക്കെതിരെ രംഗത്തെത്തിയപ്പോൾ ഇതിനെതിരെ ശക്തമായ എതിർപ്പുണ്ടായി. ഈ പശ്ചാത്തലത്തിൽ തൃത്താല എം എൽ എ വി ടി ബൽറാം മോഹൻലാലിന് തുറന്ന കത്തെഴുതിയിരിക്കുന്നു.

മഹാഭാരതത്തിൻറെ അർത്ഥം സംഘികൾക്ക് മനസ്സിലാക്കാൻ മോഹൻലാലിന്‍റെ ബ്ലോഗ് പോസ്റ്റ് പ്രതീക്ഷിച്ച് വി ടി ബൽറാം എം എൽ എ

മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിശ്വാസി വിഭാഗങ്ങൾക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും ഇത് വ്യക്തമാക്കി ബ്ലോഗ് എഴുതണമെന്നുമാണ് ബൽറാം ആവശ്യപ്പെട്ടിരിക്കുന്നത്. ബൽറാമിൻറെ ഫേസ് ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം.


ബഹുമാനപ്പെട്ട ശ്രീ. മോഹൻലാൽ,

ഡോ. സുനിൽ പി ഇളയിടത്തിന്റെ "മഹാഭാരതം: സാംസ്കാരിക ചരിത്രം" എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കൾ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകൾക്കിടയിൽ താങ്കൾക്കത്‌ കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിന്‌ സമയം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

രണ്ട്‌ രീതിയിലായിരിക്കും അത്‌ താങ്കൾക്ക്‌ പ്രയോജനപ്പെടുക:

ഒന്ന്) രണ്ടാമൂഴത്തെ അധികരിച്ച്‌ നിർമ്മിക്കപ്പെടുന്ന ചലച്ചിത്രത്തിൽ താങ്കളവതരിപ്പിക്കാൻ പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതൽ ആഴത്തിലുൾക്കൊള്ളാൻ മഹാഭാരതത്തെ അതിന്റെ സാമൂഹികവും സാംസ്ക്കാരികവും ചരിത്രപരവുമായ വിശാലതയിൽ അറിയുന്നത്‌ ഗുണകരമായിരിക്കും. അതിലൂടെ അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എംടിയുടെ ഭീമൻ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട്‌) താങ്കളുടെ സിനിമക്ക്‌ രണ്ടാമൂഴമെന്ന് വേണമെങ്കിൽ പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാൽ അത്‌ തീയേറ്റർ കാണില്ല എന്ന് ആക്രോശിച്ച്‌ വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കൾ ബ്ലോഗിലൂടെയോ മറ്റോ മറുപടി നൽകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും ആ പ്രഭാഷണം ഉപകരിക്കും.

മഹാഭാരതമെന്നാൽ അങ്ങനെ ഒരു വ്യാസൻ മാത്രം എഴുതിയ മോണോലിത്തിക്ക്‌ ടെക്‌സ്റ്റ്‌ അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകർന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളർന്ന് വികസിച്ച്‌ ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിശ്വാസി വിഭാഗങ്ങൾക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും

താങ്കളുടെയും ശശികലയുടേയും മ്യൂച്വൽ ഫ്രണ്ട്സ്‌ ആയ പല സംഘികൾക്കും മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ്‌ പോസ്റ്റിന്‌ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:A lot of hue and cry has been made around over the titling of the upcoming Mohanlal film, based on M T's book Randamoozham, as 'Mahabharata'.After politician K P Shashikala said that she won't allow the movie to be named thus, MLA V T Balram recently wrote on his social media page that he is waiting for a blog post from Mohanlal that will "Educate sankhis like Sashikala, what Mahabharata actually is all about."
.......................
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia