Bollywood | മലയാള സിനിമയുടെ തിളക്കം ബോളിവുഡിൽ; 'ആവേശം' ഹിന്ദിയിലേക്കോ!
പ്രമുഖ നിർമാതാവ് കരൺ ജോഹർ ആണ് 'ആവേശം' ഹിന്ദിയിലേക്ക് എത്തിക്കുന്നത് എന്നും സൂചനയുണ്ട്
ഡെൽഹി: KVARTHA) 2024-ൽ മലയാള സിനിമ അതിന്റെ സ്വർണകാലം ആഘോഷിക്കുകയാണ്. ആയിരം കോടിയിലധികം രൂപയുടെ ബിസിനസ് നേടിയ മലയാള സിനിമ, 200 കോടി ക്ലബ്ബിലും ഇടം നേടി.
ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ച ചിത്രങ്ങളിൽ ഒന്നാണ് ഫഹദ് ഫാസിലിന്റെ 'ആവേശം'. 150 കോടിയിലധികം രൂപയുടെ വരുമാനം നേടിയ ചിത്രം, ഇപ്പോൾ ബോളിവുഡിൽ റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
പ്രമുഖ നിർമാതാവ് കരൺ ജോഹർ ആണ് 'ആവേശം' ഹിന്ദിയിലേക്ക് എത്തിക്കുന്നത് എന്നും സൂചനയുണ്ട്. ഫഹദ് ഫാസിലിന്റെ കഥാപാത്രം ബോളിവുഡിൽ ആരായിരിക്കും അവതരിപ്പിക്കുക എന്ന ചോദ്യം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
അക്ഷയ് കുമാറിനെ പോലുള്ള താരങ്ങളുടെ പേരുകൾ ചർച്ചയാകുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് മുക്തമാകാൻ പാടുപെടുന്ന ബോളിവുഡിന് മലയാള സിനിമയുടെ വിജയം വലിയ പ്രചോദനമാണ്.