മഞ്ഞയിൽ തിളങ്ങി താരങ്ങൾ; മൃദുല വിജയ്, യുവ കൃഷ്ണ ഹൽദി ചിത്രങ്ങൾ വൈറലാകുന്നു

 


കൊച്ചി: (www.kvartha.com 07.07.2021) സീരിയിൽ താരങ്ങളായ മൃദുലയും യുവകൃഷ്ണയും തമ്മിലുള്ള വിവാഹം ജൂലൈ 8ന് ആണ്. ഇപ്പോൾ ഇതാ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.

മഞ്ഞ കുർത്തയും വെള്ള പാന്റ്സുമാണ് യുവ ധരിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള സിൽക് ലെഹങ്കയും സീക്വിൻസ് വർകുകളാൽ സമ്പന്നമായ ജോർജെറ്റ് ഡിസൈനർ ദുപ്പട്ടയുമാണ് മൃദുലയുടെ വേഷം.

താനൂസ് കൗച്ചർ ആണ് മൃദുലയ്ക്കായി ലെഹങ്ക ഒരുക്കിയത്. തിരുവനന്തപുരത്തു വെച്ചാണ് വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും വിവാഹം അതുകൊണ്ട് സുഹൃത്തുക്കളെ എല്ലാവരെയും പങ്കെടുപ്പിക്കാനാവില്ലെന്നുമാണ് മൃദുല പറയുന്നത്.

മഞ്ഞയിൽ തിളങ്ങി താരങ്ങൾ; മൃദുല വിജയ്, യുവ കൃഷ്ണ ഹൽദി ചിത്രങ്ങൾ വൈറലാകുന്നു

2020 ഡിസംബർ 23ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. പ്രണയ വിവാഹമല്ലെന്നും പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു. ജാതകം ചേർന്നതോടെ വീട്ടുകാർ ബന്ധവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.

മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. ‘കൃഷ്ണതുളസി’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.

വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം നിരവധി സ്റ്റേജ് പ്രോഗ്രാമിലൂടെ താരങ്ങൾ ഒന്നിച്ചെത്തിയിട്ടുണ്ട്.

Keywords:  News, Kochi, Entertainment, Web serial, Marriage, Film, Kerala, State, Mridula Vijay, Yuva Krishna, Mridula Vijay and Yuva Krishna Haldi's photos go viral.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia