ക്യാപ്റ്റന്‍ ലക്ഷ്മിയാകാന്‍ മൃദുല മുരളി

 


മുംബൈ: (www.kvartha.com 26.10.2016) അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മൃദുല മുരളി ബോളീവുഡിലേയ്ക്ക്. ദേശീയ പുരസ്‌ക്കാര ജേതാവായ തിഗ്മാന്‍ഷു ധൂലിയയുടെ രാഗ്‌ദേശ് എന്ന ചിത്രത്തിലാണ് മൃദുല മുരളി ബോളീവുഡിലേയ്ക്ക് എത്തുന്നത്.

സ്വാതന്ത്ര്യ സമര സേനാനിയും സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ അംഗവുമായ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാള്‍ ആയിട്ടാണ് മൃദുല ചിത്രത്തിലെത്തുന്നത്.

9 പേരില്‍ നിന്നുമാണ് ലക്ഷ്മിയാകാന്‍ മൃദുലയെ തിരഞ്ഞെടുത്തത്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവചരിത്രം താന്‍ വായിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ വേഷം ലഭിച്ചതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും മൃദുല പറയുന്നു.

1945ല്‍ സ്ഥാപിതമായ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ കുറിച്ചുള്ള ചിത്രമാണ് രാഗ്‌ദേശ്.

ക്യാപ്റ്റന്‍ ലക്ഷ്മിയാകാന്‍ മൃദുല മുരളി

SUMMARY: We had already reported that Ayal Njanalla actress Mrudula Murali is making her Bollywood debut through national award-winning director Tigmanshu Dhulia's Raagdesh opposite Sonam Kapoor's cousin, Mohit Marwah. Now we have got to know about her role in the film. Mrudula will be playing the role of Captain Lakshmi Sehgal, who was an officer of the Indian National Army, and Minister of Women's Affairs in the Azad Hind government.

Keywords: Cinima, Mollywood, Ayal Njanalla, Mrudula Murali, Captain Laxmi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia