മുകേഷിന്റെ വിവാഹമോചനത്തിന് കാരണക്കാരി സരിത, 15 വര്‍ഷം ഒറ്റയ്ക്ക് ജീവിച്ച ശേഷമാണ് മകന്‍ പുനര്‍ വിവാഹിതനായതെന്ന് വിജയകുമാരി
Jun 12, 2016, 16:50 IST
കൊല്ലം:(www.kvartha.com 12.06.2016) മുകേഷ് സരിത ബന്ധം തകര്‍ന്നതിന്റെ കാരണക്കാരി സരിത തന്നെയാണ് മുകേഷിന്റെ അമ്മ വിജയകുമാരി. സരിതയുടെ ചില കര്‍ശന നിര്‍ദ്ദേശങ്ങളും നിലപാടുകളുമാണ് വിവാഹമോചനത്തില്‍ കലാശിച്ചത്. പതിനഞ്ചു വര്‍ഷമായി മുകേഷ് ഒറ്റയ്ക്കായിരുന്നു താമസം. തങ്ങളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു മുകേഷ് ദേവികയെ വിവാഹം ചെയ്തതെന്നും വിജയകുമാരി പറയുന്നു.
ചില നടിമാര്‍ക്കൊപ്പം അഭിനയിക്കരുതെന്ന് സരിത കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. നടി കൂടിയായ സരിത നിരവധി നടന്മാര്‍ക്കൊപ്പം അഭിനയിക്കാറുണ്ട്. ഇതൊക്കെ സംവിധാകര്‍ സമ്മതിക്കുമോയെന്നും വിജയകുമാരി ചോദിക്കുന്നു.
എറണാകുളത്ത് താമസിക്കുന്ന സമയത്ത് പലപ്പോഴും അവിടെ പോകാറുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വഴക്കടിക്കുന്നത് കണ്ടിട്ടില്ലെന്നും വിജയകുമാരി പറഞ്ഞു.
മുകേഷ് സരിതയുമായി അടുക്കുന്നത് നടനായ ശേഷമാണ്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ അവര്‍ തമ്മില്‍ നല്ല സ്‌നേഹത്തിലായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. പ്രശ്‌നം രൂക്ഷമായതോടെ രണ്ടുപേരും 2 വീട്ടിലായി. സരിത മദ്രാസിലും മുകേഷ് എറണാകുളത്തും കഴിഞ്ഞു. ഇപ്പോള്‍ സരിതയും മക്കളും ദുബൈയില്‍ സ്ഥിരതാമസമാണെന്നും അവര്‍ പറഞ്ഞു.
മദ്രാസിലുള്ള സ്വത്തുക്കള്‍ മുകേഷ് സരിതയുടേയും മക്കളുടേയും പേരിലാണ് എഴുതിയിരിക്കുന്നത്. 15 വര്‍ഷം ഒറ്റയ്ക്ക് താമസിച്ച ശേഷമാണ് മുകേഷ് വിവാഹിതനായത്. ഞങ്ങള്‍ നിര്‍ബന്ധിച്ചാണ് ദേവികയെ വിവാഹം കഴിപ്പിച്ചത്. ഞങ്ങള്‍ക്ക് പ്രായമായി. അവനും ഒറ്റപ്പെടില്ലേ? അവരിപ്പോള്‍ എറണാകുളത്താണ് താമസം. കുടുംബം നന്നായി നോക്കുന്ന മകന് ജനങ്ങളേയും നന്നായി സേവിക്കാന്‍ കഴിയുമെന്നും വിജയകുമാരി പറയുന്നു.
Keywords: Kerala, Entertainment, LDF, MLA, Mukesh, Mollywood, Saritha, Divorce, Vijayakumari, Mother, Devika, Dancer

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.