അനുവാദമില്ലാതെ ഭാര്യയുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് ഒരു കോടി രൂപ പിന്‍വലിച്ച ടെലിവിഷന്‍ താരത്തിനെതിരെ കേസ്
Jun 29, 2021, 13:50 IST
മുംബൈ: (www.kvartha.com 29.06.2021) അനുവാദമില്ലാതെ ഭാര്യയുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് ഒരു കോടി രൂപ പിന്‍വലിച്ച ഭര്‍ത്താവ് കുടുങ്ങി. പണം എടുത്ത ടെലിവിഷന്‍ താരമായ ഭര്‍ത്താവ് കരണ്‍ മെഹ്‌റത്തിനെതിരെയാണ് കേസ്. ഭര്‍ത്താവ് കരണ്‍ മെഹ്‌റ അനുവാദമില്ലാതെ തന്റെ ബാങ്ക് അകൗണ്ടില്‍നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചുവെന്ന് ആരോപിച്ച് ഭാര്യ നിഷ ഗോരേഗാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഒരു കോടി രൂപ പിന്‍വലിച്ചുവെന്ന് കണ്ടെത്തിയതോട വെള്ളിയാഴ്ച രാത്രിതന്നെ നിഷ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മെഹ്‌റക്കെതിരെയും രണ്ടു കുടുംബാംഗങ്ങള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മേയ് 31ന് നിഷയെ മര്‍ദിച്ച കുറ്റത്തിന് മെഹ്‌റയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലായിരുന്നു താരം. ഇതോടെ രണ്ടാം തവണയാണ് നിഷ ഭര്‍ത്താവിനെതിരെ പരാതി നല്‍കുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു മെഹ്‌റയുടെയും നിഷയുടെയും വിവാഹം. ഇവര്‍ക്ക് നാലുവയസായ മകനുമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.