ലിസി പ്രിയദര്‍ശന്‍ ഇനിയില്ലെന്ന് ലിസി

 



(www.kvartha.com 16.09.2016)മലയാള സിനിമാലോകം ഏറെ ഞെട്ടലോടെ കേട്ടുക്കൊണ്ടിരുന്ന വിവാഹമോചനവാര്‍്ത്തയ്ക്ക് തിരശില വീണു. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള ദാമ്പത്യജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ചതായി അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത മുന്‍കാല നടി ലിസി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഉഭയസമ്മത പ്രകാരം ഇരുവരും നല്‍കിയ ഹര്‍ജിയിലാണ് ചെന്നൈയിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. ഇതോടെ നീണ്ട 24 വര്‍ഷത്തെ ദാമ്പത്യത്തിനാണ് അന്ത്യമായിരിക്കുന്നത്

ചെന്നൈയിലെ കുടുംബകോടതിയില്‍ വിവാഹമോചനത്തിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും വിവാഹജീവിത്തതില്‍ പരസ്പരം പൊരുത്തപ്പെടാനായിട്ടില്ലെന്നും ഇപ്പോള്‍ പൂര്‍ണ സന്തോഷവതിയാണെന്നും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ലിസി പറഞ്ഞു

 ലിസി പ്രിയദര്‍ശന്‍ ഇനിയില്ലെന്ന് ലിസി


Keywords:  Divorce, Director, Priyadarshan, film, Family, Court, statement, Marriage, Entertainment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia