Controversy | വിവാഹനിശ്ചയത്തിന് ശേഷം ശോഭിത ധൂലിപാലയുമായുള്ള ആദ്യ ചിത്രം പങ്കിട്ട് നാഗ ചൈതന്യ; പിന്നാലെ കമന്റ് ബോക്‌സ് പ്രവര്‍ത്തനരഹിതമാക്കി
● തങ്ങളുടെ കമന്റുകളെ ഭയമെന്ന് നെറ്റിസണ്‍സ്.
● രാജസ്ഥാനില്‍ വച്ചാകും വിവാഹമെന്ന് വിവരമുണ്ട്.
● ഹൈദരാബാദില്‍ വച്ചാകും റിസപ്ഷന്‍.
ചെന്നൈ: (KVARTHA) നടി സാമന്തയുമായുള്ള വിവാഹ മോചന ശേഷമാണ് നാഗ ചൈതന്യ (Naga Chaitanya) പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം പരസ്പര സമ്മതത്തോടെയാണ് നാഗചൈതന്യ, നടി സാമന്തയുമായി (Samatha) വിവാഹമോചനം നടത്തിയത്.
തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു നാഗ ചൈതന്യയും തെലുങ്ക് നടി ശോഭിത ധൂലിപാലയും (Sobhita Dhulipala) വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത. നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.
എല്ലാ അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ആഗസ്റ്റില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കിട്ട് താരങ്ങള്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഒട്ടനവധി ആളുകളാണ് ഇരുവര്‍ക്ക് നേരെയും അധിക്ഷേപകരമായ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളില്‍ ഇരുവരും പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ നിശ്ചയം കഴിഞ്ഞ് നാളുകള്‍ക്കിപ്പുറം ശോഭിത ധൂലിപാലയുമായുള്ള പുത്തന്‍ ഫോട്ടോ പങ്കിട്ടിരിക്കുകയാണ് നാഗ ചൈതന്യ. കറുത്ത വസ്ത്രമണിഞ്ഞ് സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ശോഭിതയും നാഗ ചൈതന്യയും ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടീ ഷര്‍ട്ടിന് മുകളില്‍ ബ്ലാക് ലെതര്‍ ജാക്കറ്റാണ് നാഗ ചൈതന്യയുടെ വേഷം. ബാഗി ജീന്‍സും സ്ലീവ്ലെസ് കറുത്ത ടോപ്പുമാണ് ശോഭതിയുടെ ഔട്ട്ഫിറ്റ്.
'എല്ലായിടത്തും എല്ലാം ഒരേസമയം (Everything everywhere all at once)', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. ഫോട്ടോ ഷെയര്‍ ചെയ്തതിന് ഒപ്പം തന്നെ കമന്റ് ബോക്‌സും നടന്‍ ഓഫ് ചെയ്തിട്ടുണ്ട്. പിന്നാലെ ഈ ഫോട്ടോകള്‍ പങ്കിട്ട് നെറ്റിസണ്‍സും രംഗത്തെത്തി. തങ്ങളുടെ കമന്റുകളെ ഭയന്നാണ് താരം കമന്റ് ബോക്‌സ് ഓഫാക്കിയതെന്നാണ് ഇവരുടെ വാദം.
ഓഗസ്റ്റ് ആദ്യവാരം ആയിരുന്നു തെലുങ്ക് നടി ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. അതേസമയം, ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം മാര്‍ച്ചിലോ ആകും ഇരുവരുടെയും വിവാഹമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാനില്‍ വച്ചാകും വിവാഹമെന്നും വിവരമുണ്ട്. ഹൈദരാബാദില്‍ വച്ചാകും റിസപ്ഷന്‍.
ബോളിവുഡ് ചിത്രം രമണ്‍ രാഘവ് 2.0 യിലൂടെ 2016 ലാണ് ശോഭിത ധൂലിപാലയുടെ സിനിമാ അരങ്ങേറ്റം. മൂത്തോന്‍, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും അവര്‍ എത്തി. പൊന്നിയന്‍ സെല്‍വന്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ശോഭിതയുടെ സിനിമ.
#NagaChaitanya #SobhitaDhulipala #engagement #TeluguCinema #Bollywood #viral #wedding #couplegoals