Boxoffice | നെഗറ്റീവ് പബ്ലിസിറ്റി ഗുണം ചെയ്തു; തീയേറ്ററിൽ മൂക്കും കുത്തി വീഴുന്ന ഗതികേടിൽ നിന്നും എമ്പുരാൻ വിജയപാതയിലേക്ക്; നിർമ്മാതാക്കൾക്ക് കൈ പൊള്ളാതിരിക്കാൻ 300 കോടിക്ക് മുകളിൽ കലക്ഷൻ വേണം


● റീ എഡിറ്റ് ചെയ്യാത്ത ചിത്രം കാണാൻ വൻ ബുക്കിംഗ്.
● മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമായി എമ്പുരാൻ മാറി.
● അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചു.
● യുകെയിൽ സിനിമയ്ക്ക് വലിയ മുന്നേറ്റം.
കണ്ണൂർ: (KVARTHA) നെഗറ്റീവ് പബ്ലിസിറ്റി പോസിറ്റീവായി ഗുണം ചെയ്തതോടെ ഇറങ്ങിയതിൻ്റെ രണ്ടാം നാൾ തീയേറ്ററിൽ മൂക്കുകുത്തി വീഴുമായിരുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാൻ വിജയപാതയിലേക്ക്. ചിത്രത്തിനെതിരെ സംഘ് പരിവാർ അനുകൂലികളും ചില യൂട്യൂബ് ചാനലുകളും വെബ് മീഡിയകളും ഹെയ്റ്റ് ക്യാംപയിൻ നടത്തിയതാണ് എമ്പുരാന് തിരിച്ചുവരവിലേക്കുള്ള വഴിയൊരുക്കിയത്. റീ എഡിറ്റ് ചെയ്യാത്ത ചിത്രം കാണുന്നതിനായി പൊരിഞ്ഞ ബുക്കിംഗാണ് നടന്നത്. ടിക്കറ്റുകൾ ഓൺലൈനായി വിറ്റുതീർന്നു.
ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമായി എമ്പുരാൻ മാറി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയ്‌ക്കെതിരെയും അണിയറ പ്രവർത്തകർക്കെതിരെയും സംഘപരിവാർ അനുകൂലികളുടെ ഭാഗത്തുനിന്നും വ്യാപക സൈബർ ആക്രമണം നടക്കുന്നതിനിടെയാണ് ചിത്രം റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്.
സിനിമ കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 50 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. വെറും അഞ്ച് ദിവസം കൊണ്ടാണ് എമ്പുരാൻ കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടിയതെന്ന് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. വിജയ് ചിത്രം ലിയോയുടെ റെക്കോർഡ് മറികടന്നാണ് മോഹൻലാൽ ചിത്രത്തിന്റെ ഈ നേട്ടം. 10 ദിവസം കൊണ്ടായിരുന്നു ലിയോ കേരള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി നേടിയത്. യുകെ ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിലും സിനിമയ്ക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. ഷാരൂഖ് ഖാൻ, വിജയ് സിനിമകളുടെ കളക്ഷൻ പോലും മറികടന്നാണ് സിനിമ ജൈത്രയാത്ര തുടരുന്നത്. യുകെ ബോക്സ് ഓഫീസിലെ കളക്ഷൻ നോക്കുമ്പോൾ സിനിമ മൂന്ന് ദിവസം കൊണ്ട് 1.2 മില്യൺ പൗണ്ട് (ഏകദേശം 13.5 കോടി ഇന്ത്യൻ രൂപ) നേടിയെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ സിനിമകളുടെ കളക്ഷൻ നോക്കുമ്പോൾ ഇത് റെക്കോർഡാണ്. വിജയ് ചിത്രം ലിയോ (£1,070,820) ഷാരൂഖ് ഖാൻ ചിത്രം ജവാൻ (£1,005,724) എന്നിവയുടെ കളക്ഷൻ മറികടന്നാണ് എമ്പുരാൻ ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 228 കോടിയാണ് ചിത്രത്തിൻ്റെ മൊത്തം നിർമ്മാണ ചെലവ്. 30 ശതമാനം സർക്കാർ ടാക്സും 40 ശതമാനം തീയേറ്റർ വിഹിതവും ബോക്സ് ഓഫീസ് കളക്ഷനിൽ നിന്നും നൽകണം. ഇതോടെ 350 കോടിയെങ്കിലും മൊത്തം നേടിയാൽ മാത്രമേ എമ്പുരാൻ സാമ്പത്തികമായി രക്ഷപ്പെടുകയുള്ളൂ. ആശിർവാദ് ഫിലിംസ്, ലൈക്ക പ്രൊഡക്ഷൻസ്, ഗോകുലം ഗോപാലൻ എന്നിവരാണ് നിർമ്മാതാക്കൾ.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Negative publicity ironically boosted 'Empuraan' to box office success, crossing ₹200 crore globally in 5 days and ₹50 crore in Kerala, surpassing 'Leo'. Its UK collection is record-breaking. Despite a ₹228 crore budget, the film needs over ₹350 crore to ensure profits for producers.
#Empuraan #Mohanlal #Prithviraj #BoxOfficeSuccess #MalayalamCinema #NegativePublicity