Entertainment | മലയാളം സീരീസ് '1000 ബേബീസ്'ന്റെ ടീസർ പുറത്തുവിട്ടു 

 
New Malayalam series '1000 Babies' teaser out, promises a thrilling experience
New Malayalam series '1000 Babies' teaser out, promises a thrilling experience

Image Credit: Instagram/ Neena Gupta

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ അഞ്ചാമത്തെ സീരീസാണ് 1000 ബേബീസ്. 

കൊച്ചി: (KVARTHA) ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലെ ഏറ്റവും പുതിയ മലയാളം സീരീസ് '1000 ബേബീസ്'ന്റെ ടീസർ പുറത്തുവന്നു. 

54 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ അവതരണത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്നു. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സീരീസ് നജീം കോയ സംവിധാനം ചെയ്തിരിക്കുന്നു. 

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് നിർമ്മാണം. നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജു ശിവറാം, ജോയ് മാത്യു, രാധിക രാധാകൃഷ്ണൻ, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവർ സിരീസിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ഫെയ്സ് സിദ്ദിഖും സംഗീത സംവിധാനം ശങ്കർ ശർമ്മയുമാണ്.

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ അഞ്ചാമത്തെ സീരീസാണ് 1000 ബേബീസ്. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ എന്നീ ആദ്യ നാല് സീരീസുകൾക്ക് മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.  കഥയിലും അവതരണത്തിലും ആദ്യ നാല് സീരീസുകളിൽ നിന്ന് ഏറെ വ്യത്യസ്തതയോടെയാണ് 1000 ബേബീസ് എത്തുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia